കെ.കൃഷ്ണന്‍ സ്മാരക അവാര്‍ഡ് ജിബീഷിന്

കാസര്‍കോട്: പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയ കെ.കൃഷ്ണന്‍ സ്മാരക പ്രാദേശിക പത്രപ്രവര്‍ത്തക അവാര്‍ഡ് മലയാള മനോരമ പൊന്നാനി ലേഖകന്‍ ജിബീഷ് വൈലിപ്പാട്ടിന്.'തുറക്കാത്ത തുറമുഖം' എന്ന തലക്കെട്ടില്‍ പൊന്നാനി തുറമുഖ വികസനം ലക്ഷ്യം വെച്ചുള്ള വാര്‍ത്തകളും തുടര്‍നടപടികളും അവാര്‍ഡിനായി ജൂറി പരിഗണിച്ചത്.ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍, പദ്മനാഭന്‍ ബ്ലാത്തൂര്‍, യു.രാജീവ് എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. 10,000 രൂപയും ഫലകവും അടങ്ങുന്ന അവാര്‍ഡ് 27ന് 11 മണിക്ക് പ്രസ് ക്ലബ് ഹാളില്‍ നടക്കുന്ന കെ.കൃഷ്ണന്‍ അനുസ്മരണ പരിപാടിയില്‍ […]

കാസര്‍കോട്: പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയ കെ.കൃഷ്ണന്‍ സ്മാരക പ്രാദേശിക പത്രപ്രവര്‍ത്തക അവാര്‍ഡ് മലയാള മനോരമ പൊന്നാനി ലേഖകന്‍ ജിബീഷ് വൈലിപ്പാട്ടിന്.
'തുറക്കാത്ത തുറമുഖം' എന്ന തലക്കെട്ടില്‍ പൊന്നാനി തുറമുഖ വികസനം ലക്ഷ്യം വെച്ചുള്ള വാര്‍ത്തകളും തുടര്‍നടപടികളും അവാര്‍ഡിനായി ജൂറി പരിഗണിച്ചത്.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍, പദ്മനാഭന്‍ ബ്ലാത്തൂര്‍, യു.രാജീവ് എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. 10,000 രൂപയും ഫലകവും അടങ്ങുന്ന അവാര്‍ഡ് 27ന് 11 മണിക്ക് പ്രസ് ക്ലബ് ഹാളില്‍ നടക്കുന്ന കെ.കൃഷ്ണന്‍ അനുസ്മരണ പരിപാടിയില്‍ വിതരണം ചെയ്യും.

Related Articles
Next Story
Share it