കെ.കൃഷ്ണന്‍ സ്മാരക അവാര്‍ഡ് ടി.രാജന്

കാസര്‍കോട്: കാസര്‍കോട് പ്രസ് ക്ലബിന്റെ ഈ വര്‍ഷത്തെ കെ.കൃഷ്ണന്‍ സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡ് മാതൃഭൂമി ചെറുവത്തൂര്‍ ലേഖകന്‍ ടി. രാജന്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ സണ്ണി ജോസഫ്, കെ.എ. ആന്റണി, ഒ.സി. മോഹന്‍രാജ് എന്നിവരടങ്ങിയ ജൂറി ആണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. കോവിഡ് കാല അതിജീവന വാര്‍ത്തകളാണ് ഇത്തവണ അവാര്‍ഡിനായി പരിഗണിച്ചത്. മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച മുദ്രകള്‍ക്ക് ഇടവേള, ബാബുവിന് കൈക്കോട്ട് ജീവിത മാര്‍ഗം എന്ന വാര്‍ത്തയാണ് അവാര്‍ഡിനായി തിരഞ്ഞെടുത്തത്. 10000 രൂപയും ഫലകവും അടങ്ങുന്ന അവാര്‍ഡ് 11ന് […]

കാസര്‍കോട്: കാസര്‍കോട് പ്രസ് ക്ലബിന്റെ ഈ വര്‍ഷത്തെ കെ.കൃഷ്ണന്‍ സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡ് മാതൃഭൂമി ചെറുവത്തൂര്‍ ലേഖകന്‍ ടി. രാജന്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ സണ്ണി ജോസഫ്, കെ.എ. ആന്റണി, ഒ.സി. മോഹന്‍രാജ് എന്നിവരടങ്ങിയ ജൂറി ആണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. കോവിഡ് കാല അതിജീവന വാര്‍ത്തകളാണ് ഇത്തവണ അവാര്‍ഡിനായി പരിഗണിച്ചത്. മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച മുദ്രകള്‍ക്ക് ഇടവേള, ബാബുവിന് കൈക്കോട്ട് ജീവിത മാര്‍ഗം എന്ന വാര്‍ത്തയാണ് അവാര്‍ഡിനായി തിരഞ്ഞെടുത്തത്. 10000 രൂപയും ഫലകവും അടങ്ങുന്ന അവാര്‍ഡ് 11ന് രാവിലെ 11ന് പ്രസ് ക്ലബ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ വിതരണം ചെയ്യും. കെ.ടി. ശശി അനുസ്മരണ പ്രഭാഷണം നടത്തും. 2012 ല്‍ തുളുനാട് മാസിക ഏര്‍പ്പെടുത്തിയ അതിയാമ്പൂര്‍ കുഞ്ഞികൃഷ്ണന്‍ സ്മാരക അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. പിലിക്കോട് കരപ്പാത്ത് ആണ് താമസം. ഭാര്യ: കെ.സിന്ധു (കേരള ബാങ്ക് ജീവനക്കാരി). മക്കള്‍: അശ്വിന്‍ രാജ്, അമല്‍ രാജ്.

Related Articles
Next Story
Share it