കെ.കൃഷ്ണന്‍ സ്മാരക അവാര്‍ഡ് പി.സി ഗോവിന്ദന് സമ്മാനിച്ചു

കാസര്‍കോട്: കാസര്‍കോട് പ്രസ് ക്ലബ്ബ് പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയ കെ.കൃഷ്ണന്‍ സ്മാരക അവാര്‍ഡ്, മലയാള മനോരമ ഉളിക്കല്‍ ലേഖകന്‍ പി.സി ഗോവിന്ദന് സമ്മാനിച്ചു. ഉദ്ഘാടനവും അവാര്‍ഡ് ദാനവും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വ്വഹിച്ചു. പത്തായിരം രൂപയും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് മുഹമ്മദ് ഹാഷിം അധ്യക്ഷതവഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എം. മധുസൂദനന്‍, പി.സി ഗോവിന്ദന്‍ എന്നിവര്‍ സംസാരിച്ചു. പ്രസ് ക്ലബ്ബ് ജോ. സെക്രട്ടറി പ്രദീപ് ജി.എന്‍ സ്വാഗതവും ട്രഷറര്‍ ഷൈജു പിലാത്തറ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it