കെ.ഇ.എ. കുവൈത്ത് ഫെസ്റ്റ് സംഘടിപ്പിച്ചു; വിവിധ മത്സരങ്ങളും അനുമോദനവും നടത്തി

കാഞ്ഞങ്ങാട്: കുവൈത്തിലെ കാസര്‍കോട് ജില്ലക്കാരുടെ പൊതുവേദിയായ കെ.ഇ.എ കുവൈത്ത് നാട്ടില്‍ സംഘടിപ്പിച്ച കുവൈത്ത് ഫെസ്റ്റ് സീസണ്‍-4 രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. കെ.ഇ.എ ചീഫ് പേട്രണ്‍ സത്താര്‍ കുന്നില്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ നിര്‍വഹിച്ചു. ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞന്‍ വി. സനോജ്, സിവില്‍ സര്‍വീസ് എക്‌സാമിനേഷന്‍ റാങ്ക് ഹോള്‍ഡര്‍ കാജല്‍ രാജു, ഹൈദരാബാദ് ഐ.ഐ.ടി എംടെക് സിവില്‍ എഞ്ചിനീയറിംഗ് എവിയേഷന്‍ ഗോള്‍ഡ് മെഡലിസ്റ്റ് വിഷ്ണുദത്ത എന്നിവര്‍ മുഖ്യാതിഥികളായി.ഡി.സി.സി പ്രസിഡണ്ട് പി.കെ […]

കാഞ്ഞങ്ങാട്: കുവൈത്തിലെ കാസര്‍കോട് ജില്ലക്കാരുടെ പൊതുവേദിയായ കെ.ഇ.എ കുവൈത്ത് നാട്ടില്‍ സംഘടിപ്പിച്ച കുവൈത്ത് ഫെസ്റ്റ് സീസണ്‍-4 രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. കെ.ഇ.എ ചീഫ് പേട്രണ്‍ സത്താര്‍ കുന്നില്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ നിര്‍വഹിച്ചു. ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞന്‍ വി. സനോജ്, സിവില്‍ സര്‍വീസ് എക്‌സാമിനേഷന്‍ റാങ്ക് ഹോള്‍ഡര്‍ കാജല്‍ രാജു, ഹൈദരാബാദ് ഐ.ഐ.ടി എംടെക് സിവില്‍ എഞ്ചിനീയറിംഗ് എവിയേഷന്‍ ഗോള്‍ഡ് മെഡലിസ്റ്റ് വിഷ്ണുദത്ത എന്നിവര്‍ മുഖ്യാതിഥികളായി.ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍, ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി എ. വേലായുധന്‍, കെ.ഇ.എ ഭാരവാഹികളായ ഹാരിസ് മുട്ടുന്തല, എഞ്ചിനീയര്‍ അബൂബക്കര്‍, അനില്‍ കള്ളാര്‍, മൊയ്ദു ഇരിയ, സമിയുല്ല കെ.വി, പ്രിന്‍സിപ്പല്‍ സുരേഷ് ബാബു സംസാരിച്ചു. ഹമീദ് എസ്.എം, മുരളി വാഴക്കോടന്‍, അഷ്റഫ് കോളിയടുക്കം, മുഹമ്മദ് കുഞ്ഞി ആവിക്കല്‍, മറിയം മൊയ്തു, ആയിഷത്ത് അദീബ എന്നിവര്‍ പ്രോഗ്രം നിയന്ത്രിച്ചു. പ്രോഗ്രാം കണ്‍വീനര്‍ അസീസ് തളങ്കര സ്വാഗതവും കണ്‍വീനര്‍ മുഹമ്മദ് ഹദ്ദാദ് നന്ദിയും പറഞ്ഞു. വിദ്യാഭ്യാസ പ്രോത്സാഹനത്തിന്റെ ഭാഗമായി നാട്ടില്‍ നല്‍കി വരുന്ന അംഗംങ്ങളുടെ മക്കളില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു, സി.ബി.എസ്.ഇ10, സി.ബി.എസ്.ഇ 12 ക്ലാസുകളില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങി വിജയിച്ച കുട്ടികളെ ക്യാഷ് അവാര്‍ഡും ഉപഹാരവും നല്‍കി അനുമോദിച്ചു. കുട്ടികള്‍ക്ക് കളറിംഗ് ചിത്രരചനാ മത്സരവും സ്ത്രീകള്‍ക്ക് മൈലാഞ്ചി മത്സരവും പുഡ്ഡിംഗ് മത്സരവും സംഘടിപ്പിച്ചു. ജനമൈത്രി സീനിയര്‍ പൊലീസ് ഓഫീസര്‍ രഞ്ജിത് കുമാര്‍ സമകാലിക ജീവിതത്തില്‍ എടുക്കേണ്ട ജാഗ്രതയെ പറ്റി ക്ലാസെടുത്തു. ചിത്രരചനാ മത്സരത്തിന്റെ വിധിനിര്‍ണ്ണയം രവീന്ദ്രന്‍ മാസ്റ്റര്‍, പുഡ്ഡിംഗ് മത്സരത്തിന്റെ വിധിനിര്‍ണ്ണയം സമീറ സത്താര്‍, സാജിദ മുഹമ്മദ് എന്നിവരെയും മൈലാഞ്ഞി മത്സരത്തിന്റെ വിധിനിര്‍ണ്ണയം നടത്തിയ സൈനബ അസ്‌കര്‍, സയിദ ആബിദ സത്താര്‍ എന്നിവരെയും അനുമോദിച്ചു. മുഴുവന്‍ മത്സരാര്‍ത്ഥികള്‍ക്കും സമ്മാനങ്ങള്‍ നല്‍കി.

Related Articles
Next Story
Share it