അഭ്യസ്തവിദ്യരായ 20 ലക്ഷം യുവജനങ്ങള്‍ക്ക് കെഡിസ്‌കിലൂടെ 5 വര്‍ഷം കൊണ്ട് തൊഴില്‍ സാഹചര്യം നല്‍കും -മന്ത്രിഎം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
തൃക്കരിപ്പൂര്‍: കേരളത്തിലെ 20 ലക്ഷം വരുന്ന അഭ്യസ്തവിദ്യരായ യുവതി യുവാക്കള്‍ക്ക്അഞ്ചു വര്‍ഷം കൊണ്ട് കെഡിസ്‌കിലൂടെ വീട്ടില്‍അല്ലെങ്കില്‍, വീട്ടിനരികില്‍ ഇരുന്നു കൊണ്ട് ജോലി ചെയ്യാന്‍ ആവശ്യമായ സാഹചര്യം ഒരുക്കുമെന്ന് തദ്ദേശ സ്വയംഭരണം, എക്‌സൈസ് വകുപ്പ് മന്ത്രിഎം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ഇളമ്പച്ചി സ്‌കൂള്‍ കെട്ടിടോദ്ഘാടനവുംപുനര്‍നാമകരണ പ്രഖ്യാപനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.അഭ്യസ്തവിദ്യരായ യുവതി യുവാക്കളെ ചേര്‍ത്ത് നിര്‍ത്തിയാല്‍ നമ്മുടെ സമ്പദ് വ്യവസ്ഥയെ വളര്‍ത്താനാകും. ലോകത്ത് ഏറ്റവും കൂടുതല്‍ ഉന്നത വിദ്യാഭ്യാസം നേടിയ പെണ്‍കുട്ടികള്‍ ഉള്ളത് കേരളത്തിലാണ്. കോടാനുകോടി രൂപ വിദ്യാഭ്യാസത്തിന് […]

തൃക്കരിപ്പൂര്‍: കേരളത്തിലെ 20 ലക്ഷം വരുന്ന അഭ്യസ്തവിദ്യരായ യുവതി യുവാക്കള്‍ക്ക്അഞ്ചു വര്‍ഷം കൊണ്ട് കെഡിസ്‌കിലൂടെ വീട്ടില്‍അല്ലെങ്കില്‍, വീട്ടിനരികില്‍ ഇരുന്നു കൊണ്ട് ജോലി ചെയ്യാന്‍ ആവശ്യമായ സാഹചര്യം ഒരുക്കുമെന്ന് തദ്ദേശ സ്വയംഭരണം, എക്‌സൈസ് വകുപ്പ് മന്ത്രിഎം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ഇളമ്പച്ചി സ്‌കൂള്‍ കെട്ടിടോദ്ഘാടനവുംപുനര്‍നാമകരണ പ്രഖ്യാപനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.അഭ്യസ്തവിദ്യരായ യുവതി യുവാക്കളെ ചേര്‍ത്ത് നിര്‍ത്തിയാല്‍ നമ്മുടെ സമ്പദ് വ്യവസ്ഥയെ വളര്‍ത്താനാകും. ലോകത്ത് ഏറ്റവും കൂടുതല്‍ ഉന്നത വിദ്യാഭ്യാസം നേടിയ പെണ്‍കുട്ടികള്‍ ഉള്ളത് കേരളത്തിലാണ്. കോടാനുകോടി രൂപ വിദ്യാഭ്യാസത്തിന് ചെലവഴിക്കുന്ന കേരളത്തില്‍ തൊഴില്‍ സാഹചര്യമൊരുക്കി സാമൂഹ്യ ജീവിതത്തില്‍ അവരെ ചേര്‍ത്ത് നിര്‍ത്താനാകണം. ഒരാളുടെ അഭ്യര്‍ത്ഥനയുമില്ലാതെ അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ നിന്ന് ഒമ്പതേക്കാല്‍ ലക്ഷം കുട്ടികള്‍ പൊതു വിദ്യാലയങ്ങളിലേക്ക് വന്നത് അത്ഭുതാവഹമായ മാറ്റമാണ്. പൊതു വിദ്യാലയങ്ങളെ സംരക്ഷിക്കുമെന്ന സര്‍ക്കാറിന്റെ അടിയുറച്ച നയത്തിന്റെ വിജയമാണിത്. ഗുണമേന്മയുള്ള ജീവിതം നയിക്കുന്ന പാവപ്പെട്ടവരുടെ നാടാണ് കേരളമെന്നും ഇത് ഇന്ത്യയില്‍ മറ്റൊരിടത്തും കാണാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. പ്രായോഗികത, സാമൂഹിക പരത, ചരിത്രപരത, വിനിമയത ഇവയെല്ലാം ഉള്‍ച്ചേര്‍ന്ന വരുമ്പോഴാണ് വിജ്ഞാനം ഉണ്ടാവുക. ഇക്കാര്യം ആധുനിക സമൂഹം തിരിച്ചറിയുകയും പ്രവര്‍ത്തിക്കുകയും വേണം. നമ്മുടെ വിദ്യാഭ്യാസമേഖല ഇനിയും വളരെ മുന്നോട്ടു പോകേണ്ടതുണ്ട്. കേരളം ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം നേടുന്ന ഒരു വിജ്ഞാനകേന്ദ്രം ആയി മാറണം. വിജ്ഞാനത്തിന്‍ ഹബ്ബായി കേരളം മാറണം. പുതിയ സമൂഹം സൃഷ്ടിക്കുകയും പുതിയ നാടിനായി പ്രവര്‍ത്തിക്കുകയും വേണമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സികെ ഹരീന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് സത്താര്‍ വടക്കുമ്പാട്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം മനു, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ നജീബ് ടിഎസ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മരായ എം സുനീറ, എന്‍ സുധീഷ്, സൗദ എം, കെഎന്‍വി ഭാര്‍ഗവി, സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ എംപി കരുണാകരന്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോഡിനേറ്റര്‍ പി ദിലീപ് കുമാര്‍, ഫോക്ക്‌ലാന്‍ഡ് ചെയര്‍മാന്‍ ഡോ. വി ജയരാജന്‍, പൂര്‍വ്വ വിദ്യാര്‍ഥിസംഘടന കണ്‍വീനര്‍ പിഎന്‍ സുനില്‍, മദര്‍ പിടിഎ പ്രസിഡണ്ട് കെ വി ബിന്ദു സംസാരിച്ചു. അധ്യാപക രക്ഷാകര്‍തൃ സമിതി പ്രസിഡണ്ട് കെ രഘുനാഥ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി മുരളീധരന്‍ നന്ദിയും പറഞ്ഞു.
കെഎസ്ടിഎ നിര്‍മിച്ചുനല്‍കിയ ഗേറ്റിന്റെ താക്കോല്‍ സംഘടനാ സംസ്ഥാന ട്രഷറര്‍ ടികെഎ ഷാഫി, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് പി ലീനയ്ക്ക് കൈമാറി.