കെ.സി.ഇ.എഫ്. സംസ്ഥാന സമ്മേളനം കാസര്‍കോട്ട്; സംഘാടക സമിതി രൂപീകരിച്ചു

കാസര്‍കോട്: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് 35-ാമത് സംസ്ഥാന സമ്മേളനം ഒക്ടോബര്‍ 14, 15 തീയ്യതികളില്‍ കാസര്‍കോട് കളനാട് കെ.എസ്. ഹാളില്‍ നടക്കും. സംഘാടക സമിതി രൂപവത്കരണ യോഗം കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ സി.ടി. അഹമ്മദലി ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡണ്ട് പി.കെ. വിനയകുമാര്‍ അധ്യക്ഷത വഹിച്ചു.ഡി.സി.സി. പ്രസിഡണ്ട് പി.കെ. ഫൈസല്‍, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, കെ.സി.ഇ.എഫ് ജനറല്‍ സെക്രട്ടറി ഇ.ഡി. സാബു, കെ. നീലകണ്ഠന്‍, ഡി.സി.സി. ഭാരവാഹികളായ ധന്യ സുരേഷ്, വി.ആര്‍. […]

കാസര്‍കോട്: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് 35-ാമത് സംസ്ഥാന സമ്മേളനം ഒക്ടോബര്‍ 14, 15 തീയ്യതികളില്‍ കാസര്‍കോട് കളനാട് കെ.എസ്. ഹാളില്‍ നടക്കും. സംഘാടക സമിതി രൂപവത്കരണ യോഗം കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ സി.ടി. അഹമ്മദലി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡണ്ട് പി.കെ. വിനയകുമാര്‍ അധ്യക്ഷത വഹിച്ചു.
ഡി.സി.സി. പ്രസിഡണ്ട് പി.കെ. ഫൈസല്‍, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, കെ.സി.ഇ.എഫ് ജനറല്‍ സെക്രട്ടറി ഇ.ഡി. സാബു, കെ. നീലകണ്ഠന്‍, ഡി.സി.സി. ഭാരവാഹികളായ ധന്യ സുരേഷ്, വി.ആര്‍. വിദ്യാസാഗര്‍, പി. ഹരീഷ് നായര്‍, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് മിനി ചന്ദ്രന്‍, സംസ്ഥാന ട്രഷറര്‍ എം. രാജു, എ.കെ. നായര്‍, പി. ഭാസ്‌കരന്‍ നായര്‍ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് പി.കെ. വിനോദ് കുമാര്‍ സ്വാഗതവും ജില്ലാ സെക്രട്ടറി സി.ഇ. ജയന്‍ നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: പി.കെ. ഫൈസല്‍ (ചെയര്‍.), പി.കെ. വിനയകുമാര്‍ (വര്‍ക്കിങ് ചെയര്‍.), ഇ.ഡി. സാബു (ജനറല്‍ സെക്രട്ടറി), പി.കെ. വിനോദ് കുമാര്‍, സി.ഇ. ജയന്‍ (കണ്‍വീനര്‍ മാര്‍), എം. രാജു (ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളായി സംഘാടക സമിതിയും വിവിധ സബ് കമ്മിറ്റികളും രൂപവത്കരിച്ചു.

Related Articles
Next Story
Share it