കെ. അഹമദ് ഷരീഫിന് ഉജ്ജ്വല വിജയം; ആറാം തവണയും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡണ്ട്

കാസര്‍കോട്: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കാസര്‍കോട് ജില്ലാ പ്രസിഡണ്ടായി ആറാംതവണയും കെ. അഹമ്മദ് ഷെരീഫ് തിരഞ്ഞെടുക്കപ്പെട്ടു. കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന മത്സരത്തില്‍ മുന്‍ ജില്ലാ പ്രസിഡണ്ടും നീലേശ്വരം യൂണിറ്റ് പ്രസിഡണ്ടുമായ കെ.വി. സുരേഷ്‌കുമാറിനെ 93 വോട്ടിനാണ് അഹമ്മ്ദ് ഷെരീഫ് പരാജയപ്പെടുത്തിയത്. 308 കൗണ്‍സിലര്‍മാരില്‍ 301 പേര്‍ വോട്ട് രേഖപ്പെടുത്തി. കെ.അഹമ്മദ് ഷെരീഫ് 196 വോട്ടും സുരേഷ്‌കുമാര്‍ 103 വോട്ടും നേടി. രണ്ട് വോട്ട് അസാധുവായി. ഏകോപനസമിതി സംസ്ഥാന ട്രഷറര്‍ ദേവസ്യ മേച്ചേരി തിരഞ്ഞടുപ്പ് […]

കാസര്‍കോട്: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കാസര്‍കോട് ജില്ലാ പ്രസിഡണ്ടായി ആറാംതവണയും കെ. അഹമ്മദ് ഷെരീഫ് തിരഞ്ഞെടുക്കപ്പെട്ടു. കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന മത്സരത്തില്‍ മുന്‍ ജില്ലാ പ്രസിഡണ്ടും നീലേശ്വരം യൂണിറ്റ് പ്രസിഡണ്ടുമായ കെ.വി. സുരേഷ്‌കുമാറിനെ 93 വോട്ടിനാണ് അഹമ്മ്ദ് ഷെരീഫ് പരാജയപ്പെടുത്തിയത്. 308 കൗണ്‍സിലര്‍മാരില്‍ 301 പേര്‍ വോട്ട് രേഖപ്പെടുത്തി. കെ.അഹമ്മദ് ഷെരീഫ് 196 വോട്ടും സുരേഷ്‌കുമാര്‍ 103 വോട്ടും നേടി. രണ്ട് വോട്ട് അസാധുവായി. ഏകോപനസമിതി സംസ്ഥാന ട്രഷറര്‍ ദേവസ്യ മേച്ചേരി തിരഞ്ഞടുപ്പ് നിയന്ത്രിച്ചു. കെ.ജെ. സജി (ജന.സെക്രട്ടറി), മാഹിന്‍കോളിക്കര (ട്രഷറര്‍), വൈസ് പ്രസിഡണ്ടുമാരായി പി.പി.മുസ്തഫ, എ.വി. ഹരിഹരസുധന്‍, സി. ഹംസപാലക്കി, എന്‍. ഗണേഷ്‌വത്സ, എ.എ. അസീസ്, ശിഹാബ് ഉസ്മാന്‍, തോമസ് കാനാട്ട്, സി.എച്ച്. അബ്ദുള്‍റഹിം, ബഷീര്‍ കനില, സെക്രട്ടറിമാരായി എം.പി. സുബൈര്‍, ദിനേഷ് കെ, കെ.വി. ബാലകൃഷ്ണന്‍, ബി. മുഹമ്മദ്‌ഷെരീഫ്,കുഞ്ഞിരാമന്‍ ആകാശ്, അന്‍വര്‍ സദത്ത് ടി.എ, യു.എ. അബ്ദുള്‍സലീം, ടി.ശശീധരന്‍, കെ.എം. കേശവന്‍നമ്പീശന്‍ എന്നിവരെയും തിരഞ്ഞെടുത്തു. കേരള വ്യാപാരി വ്യവസായി ഏകേപന സമിതി സംസ്ഥാന ജന.സെക്രട്ടറി രാജുഅപ്‌സര, സംസ്ഥാന വൈ.പ്രസിഡണ്ട്മാരായ പെരിങ്ങമല രാമചന്ദ്രന്‍ തിരുവന്തപുരം, എം.കെ.തോമസ്‌കുട്ടി കോട്ടയം, സംസ്ഥാന സെക്രട്ടറി എ.ജെ.ഷാജഹാന്‍ പത്തനംതിട്ട എന്നിവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it