കെ.അഹമ്മദ് ഷെരീഫ് വീണ്ടും കെ.വി.വി.ഇ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട്‌

കാസര്‍കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ടായി വീണ്ടും കെ.അഹമ്മദ് ഷെരീഫിനെ തിരഞ്ഞെടുത്തു. ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. കെ.വി.വി.ഇ.എസ് ജില്ലാ പ്രസിഡണ്ടായി ദീര്‍ഘക്കാലമായി പ്രവര്‍ത്തിക്കുന്ന അഹമ്മദ് ഷെരീഫ് നേരത്തെയും സംസ്ഥാന വൈസ് പ്രസിഡണ്ടായി പ്രവര്‍ത്തിച്ചിരുന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന അച്ചടക്ക സമിതി അംഗമായും അദ്ദേഹത്തെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇന്ന് ജില്ലയിലെത്തുന്ന കെ.അഹമ്മദ് ഷെരീഫിന് കെ.വി.വി.ഇ.എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട്ട് സ്വീകരണം നല്‍കും. വൈകിട്ട് […]

കാസര്‍കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ടായി വീണ്ടും കെ.അഹമ്മദ് ഷെരീഫിനെ തിരഞ്ഞെടുത്തു. ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. കെ.വി.വി.ഇ.എസ് ജില്ലാ പ്രസിഡണ്ടായി ദീര്‍ഘക്കാലമായി പ്രവര്‍ത്തിക്കുന്ന അഹമ്മദ് ഷെരീഫ് നേരത്തെയും സംസ്ഥാന വൈസ് പ്രസിഡണ്ടായി പ്രവര്‍ത്തിച്ചിരുന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന അച്ചടക്ക സമിതി അംഗമായും അദ്ദേഹത്തെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇന്ന് ജില്ലയിലെത്തുന്ന കെ.അഹമ്മദ് ഷെരീഫിന് കെ.വി.വി.ഇ.എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട്ട് സ്വീകരണം നല്‍കും. വൈകിട്ട് 5 മണിക്ക് കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനിലാണ് സ്വീകരണം.

Related Articles
Next Story
Share it