കെ.എ. ഗഫൂറിന്റെ കലാജീവിതം; ഡോക്യുമെന്ററി ഒരുങ്ങുന്നു

ഉദുമ: പ്രമുഖ കാര്‍ട്ടൂണിസ്റ്റും ഉദുമ ഗവ.ഹൈസ്‌ക്കൂളിലെ ചിത്രകലാധ്യാപകനുമായിരുന്ന കെ.എ ഗഫൂറിന്റെ കലാജീവിതത്തെ ആസ്പദമാക്കി മാഷിന്റെ ശിഷ്യന്‍മാര്‍ തയ്യാറാക്കുന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണം തുടങ്ങി. ഫെബ്രുവരിയില്‍ ആലപ്പുഴയില്‍ നടക്കുന്ന അന്താരാഷ്ട്ര കലാപ്രദര്‍ശനത്തില്‍ കെ.എ ഗഫൂറിന്റെ വരകള്‍ പ്രദര്‍ശിപ്പിക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹത്തിന്റെ കലയെയും ചിത്രകലാ ജീവിതത്തെയും ആസ്പദമാക്കി ഡോക്യുമെന്ററി തയ്യാറാക്കുന്നത്. സ്വിച്ച് ഓണ്‍ കര്‍മ്മം ഉദുമ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മൈതാനത്ത് ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് പി. ലക്ഷ്മി നിര്‍വഹിച്ചു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഖാദര്‍ മാങ്ങാട് അധ്യക്ഷത […]

ഉദുമ: പ്രമുഖ കാര്‍ട്ടൂണിസ്റ്റും ഉദുമ ഗവ.ഹൈസ്‌ക്കൂളിലെ ചിത്രകലാധ്യാപകനുമായിരുന്ന കെ.എ ഗഫൂറിന്റെ കലാജീവിതത്തെ ആസ്പദമാക്കി മാഷിന്റെ ശിഷ്യന്‍മാര്‍ തയ്യാറാക്കുന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണം തുടങ്ങി. ഫെബ്രുവരിയില്‍ ആലപ്പുഴയില്‍ നടക്കുന്ന അന്താരാഷ്ട്ര കലാപ്രദര്‍ശനത്തില്‍ കെ.എ ഗഫൂറിന്റെ വരകള്‍ പ്രദര്‍ശിപ്പിക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹത്തിന്റെ കലയെയും ചിത്രകലാ ജീവിതത്തെയും ആസ്പദമാക്കി ഡോക്യുമെന്ററി തയ്യാറാക്കുന്നത്.
സ്വിച്ച് ഓണ്‍ കര്‍മ്മം ഉദുമ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മൈതാനത്ത് ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് പി. ലക്ഷ്മി നിര്‍വഹിച്ചു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഖാദര്‍ മാങ്ങാട് അധ്യക്ഷത വഹിച്ചു. ഡോ. അബ്ദുല്‍ അഷറഫ് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ ഗീതാകൃഷ്ണന്‍, ഉദുമ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് കെ.എ മുഹമ്മദലി, എം.എ റഹ്‌മാന്‍, ജി.ബി വത്സന്‍, ഉദുമ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ. എം. ലളിത, ഹെഡ്മാസ്റ്റര്‍ ടി.വി മധുസൂദനന്‍ പ്രസംഗിച്ചു. കെ.എ ഗഫൂര്‍, എം.എ ഹസ്സന്‍, കെ.എ ഷുക്കൂര്‍, ബി.എം സാദിഖ്, കെ. വിശാലാക്ഷന്‍, ജയന്തി അശോകന്‍, മോഹനചന്ദ്രന്‍, സചീന്ദ്രന്‍ കാറഡുക്ക, എം.എ ഹമീദലി, ഷംസുദ്ദീന്‍ ഓര്‍ബിറ്റ്, മുജീബ് മാങ്ങാട്, രചന അബ്ബാസ്, ബദ്‌റു കണ്ണംകുളം, കെ.എ റിയാസ് സംബന്ധിച്ചു.
മാങ്ങാട് രത്‌നാകരന്‍, ജയന്‍ മാങ്ങാട്, ബാര ഭാസ്‌കരന്‍, റിത്തു, രാജന്‍ കാരിമൂല, ആര്‍.എസ് ശ്രീവത്സന്‍, ജി.ബി വത്സന്‍, ജില്‍ ജിത്ത്, ഇന്ദ്രന്‍, ഡോ. അബ്ദുല്‍ അഷറഫ്, എം.എ ഹമീദലി, രചന അബ്ബാസ്, സചീന്ദ്രന്‍ കാറഡുക്ക, പി. വിശാലാക്ഷന്‍, ബി.എം സാദിഖ്, എം.എ ഹസ്സന്‍, എന്നിവരാണ് ഡോക്യുമെന്ററിയുടെ അണിയറ പ്രവര്‍ത്തകര്‍.

Related Articles
Next Story
Share it