കെ.എ. ഗഫൂര്‍ സ്‌ട്രോക്ക്സ് സ്റ്റോറിസ് ഇന്ദ്രന്‍സ് പ്രകാശനം ചെയ്യും

കാസര്‍കോട്: ചിത്രകാരനും എഴുത്തുകാരനുമായ കെ.എ. ഗഫൂറിന്റെ സമഗ്രസംഭാവനകളെ കുറിച്ച് ജി. ബി വത്സന്‍ എഡിറ്റ് ചെയ്ത കെ.എ. ഗഫൂര്‍ സ്‌ട്രോക്ക്സ് സ്റ്റോറിസ് എന്ന പുസ്തകത്തിന്റെ പ്രകാശനം ആലപ്പുഴയില്‍ ലോകമേ തറവാട് പ്രദര്‍ശന വേദിയായ ന്യൂ മോഡല്‍ സൊസൈറ്റി ബില്‍ഡിംഗില്‍ വച്ച് നവംബര്‍ ഏഴിന് വൈകിട്ട് അഞ്ചുമണിക്ക് പ്രശസ്ത നടന്‍ ഇന്ദ്രന്‍സ് കവി അനിത തമ്പിക്ക് നല്‍കി നിര്‍വഹിക്കുന്നു. തുടര്‍ന്ന് ജയന്‍ മാങ്ങാട് സംവിധാനം ചെയ്ത കെ.എ. ഗഫൂര്‍ ഡോക്യുമെന്ററി 'കഥവര'യുടെ പ്രദര്‍ശനവും ഉണ്ടായിരിക്കും. അറുപതുകളിലും എഴുപതുകളിലും മലയാളത്തിലെ […]

കാസര്‍കോട്: ചിത്രകാരനും എഴുത്തുകാരനുമായ കെ.എ. ഗഫൂറിന്റെ സമഗ്രസംഭാവനകളെ കുറിച്ച് ജി. ബി വത്സന്‍ എഡിറ്റ് ചെയ്ത കെ.എ. ഗഫൂര്‍ സ്‌ട്രോക്ക്സ് സ്റ്റോറിസ് എന്ന പുസ്തകത്തിന്റെ പ്രകാശനം ആലപ്പുഴയില്‍ ലോകമേ തറവാട് പ്രദര്‍ശന വേദിയായ ന്യൂ മോഡല്‍ സൊസൈറ്റി ബില്‍ഡിംഗില്‍ വച്ച് നവംബര്‍ ഏഴിന് വൈകിട്ട് അഞ്ചുമണിക്ക് പ്രശസ്ത നടന്‍ ഇന്ദ്രന്‍സ് കവി അനിത തമ്പിക്ക് നല്‍കി നിര്‍വഹിക്കുന്നു. തുടര്‍ന്ന് ജയന്‍ മാങ്ങാട് സംവിധാനം ചെയ്ത കെ.എ. ഗഫൂര്‍ ഡോക്യുമെന്ററി 'കഥവര'യുടെ പ്രദര്‍ശനവും ഉണ്ടായിരിക്കും.
അറുപതുകളിലും എഴുപതുകളിലും മലയാളത്തിലെ ആനുകാലികങ്ങളില്‍ സജീവസാന്നിധ്യം ആയിരുന്നു കഥാകൃത്തും ചിത്രകാരനും ആയ കാസര്‍കോട് സ്വദേശി കെ.എ. ഗഫൂര്‍. ആലപ്പുഴയില്‍ നടക്കുന്ന ലോകമേ തറവാട് പ്രദര്‍ശനത്തില്‍ അദ്ദേഹത്തിന്റെ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ട്.

Related Articles
Next Story
Share it