കേരള പിറവി ദിനത്തില്‍ ജില്ലാ ഭരണ സംവിധാനം കെ. എ. ഗഫൂറിനേയും ശങ്കര സ്വാമി കൃപയേയും അനുമോദിക്കും
കാസര്‍കോട്: ജില്ലാ ഭരണ സംവിധാനത്തിന്റെ നേതൃത്വത്തില്‍ വിവര പൊതുജനസമ്പര്‍ക്ക വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ സഹകരണത്തോടെ നവംബര്‍ ഒന്നിന് രാവിലെ 11 ന് കാസര്‍കോട് കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ മലയാള ദിനത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റേയും ജില്ലാതല ഉദ്ഘാടനം നടക്കും. ചടങ്ങില്‍ പ്രമുഖ കാര്‍ട്ടൂണിസ്റ്റും എഴുത്തുകാരനുമായ കെ.എ ഗഫൂര്‍, നാടന്‍ കലാ പാരമ്പര്യത്തിനും തുളു ഭാഷയ്ക്കും ഗണ്യമായ സംഭാവനകള്‍ നല്‍കിയ ശങ്കര സ്വാമി കൃപ എന്നിവരെ പ്രശസ്തിപത്രം നല്‍കി അനുമോദിക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ബാലകൃഷ്ണന്‍ […]
കാസര്‍കോട്: ജില്ലാ ഭരണ സംവിധാനത്തിന്റെ നേതൃത്വത്തില്‍ വിവര പൊതുജനസമ്പര്‍ക്ക വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ സഹകരണത്തോടെ നവംബര്‍ ഒന്നിന് രാവിലെ 11 ന് കാസര്‍കോട് കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ മലയാള ദിനത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റേയും ജില്ലാതല ഉദ്ഘാടനം നടക്കും. ചടങ്ങില്‍ പ്രമുഖ കാര്‍ട്ടൂണിസ്റ്റും എഴുത്തുകാരനുമായ കെ.എ ഗഫൂര്‍, നാടന്‍ കലാ പാരമ്പര്യത്തിനും തുളു ഭാഷയ്ക്കും ഗണ്യമായ സംഭാവനകള്‍ നല്‍കിയ ശങ്കര സ്വാമി കൃപ എന്നിവരെ പ്രശസ്തിപത്രം നല്‍കി അനുമോദിക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ബാലകൃഷ്ണന്‍ […]

കാസര്‍കോട്: ജില്ലാ ഭരണ സംവിധാനത്തിന്റെ നേതൃത്വത്തില്‍ വിവര പൊതുജനസമ്പര്‍ക്ക വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ സഹകരണത്തോടെ നവംബര്‍ ഒന്നിന് രാവിലെ 11 ന് കാസര്‍കോട് കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ മലയാള ദിനത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റേയും ജില്ലാതല ഉദ്ഘാടനം നടക്കും. ചടങ്ങില്‍ പ്രമുഖ കാര്‍ട്ടൂണിസ്റ്റും എഴുത്തുകാരനുമായ കെ.എ ഗഫൂര്‍, നാടന്‍ കലാ പാരമ്പര്യത്തിനും തുളു ഭാഷയ്ക്കും ഗണ്യമായ സംഭാവനകള്‍ നല്‍കിയ ശങ്കര സ്വാമി കൃപ എന്നിവരെ പ്രശസ്തിപത്രം നല്‍കി അനുമോദിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ അധ്യക്ഷത വഹിക്കും. പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകന്‍ ജി ബി വത്സന്‍, കെഎ ഗഫൂറിനേയും പ്രമുഖ കന്നഡ കവി രാധാകൃഷ്ണ ഉളിയത്തടുക്ക, ശങ്കര സ്വാമി കൃപയേയും പരിചയപ്പെടുത്തും. ഭരണഭാഷാ പ്രതിജ്ഞ ചൊല്ലുന്നതിന് എഡിഎം കെ നവീന്‍ ബാബു നേതൃത്വം നല്‍കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിച്ച ഗാന്ധി കവിതാലാപനമത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനവും ചടങ്ങില്‍ വിതരണം ചെയ്യും.
കെഎം അബ്ദുല്‍റഹ്‌മാന്റെയും ആസ്യഉമ്മയുടേയും മകനാണ് കെ.എ ഗഫൂര്‍. ജനനം 1940 ഉദുമ നാലാം വാതുക്കലില്‍. പ്രാഥമിക വിദ്യാഭ്യാസം ഉദുമ ഇസ്ലാമിയ എഎല്‍പി സ്‌കൂളില്‍. ഉദുമ ഹയര്‍ എലിമെന്ററി സ്‌കൂളില്‍ നിന്ന് ഇഎസ്എല്‍സി, ബേക്കല്‍ ഫിഷറീസ് ഹൈസ്‌കൂളില്‍ നിന്ന് എസ്എസ്എല്‍സി, ഒരു വര്‍ഷത്തെ പിയുസി പഠനം കാസര്‍കോട് ഗവ. കോളേജില്‍. തുടര്‍ന്ന് കേരള സര്‍ക്കാരിന്റെ കെജിടി പരീക്ഷ പാസായി. ഹ്രസ്വകാലത്തെ മുംബൈ ജീവിതത്തിന് ശേഷം 1961ല്‍ മലപ്പുറം വേങ്ങര ഗവ. ഹൈസ്‌കൂളില്‍ ചിത്രകല അധ്യാപകന്‍. 1963 മുതല്‍ അഞ്ചു വര്‍ഷം ബേപ്പൂര്‍ ഗവ. ഹൈസ്‌കൂളില്‍. 1995ല്‍ ഉദുമ ഗവ. ഹൈസ്‌കൂളില്‍ ആയിരിക്കേ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചു.
ആദ്യ ചിത്രകഥയായ മനുഷ്യന്‍ 1964ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍. പിന്നീട് മാതൃഭൂമി, ജനയുഗം, മലയാളനാട് തുടങ്ങിയ ആനുകാലികങ്ങളിലായി 15 ചിത്രകഥകള്‍ പ്രസിദ്ധീകരിച്ചു. ചിത്രകഥാകാലത്തിന് മുമ്പ് തന്നെ കഥയെഴുത്ത് തുടങ്ങിയിരുന്നു-ആദ്യ രചനകള്‍ ചന്ദ്രിക ആഴ്ചപതിപ്പില്‍. പ്രസിദ്ധ കഥ ആയിഷു കുഞ്ഞിമ്മ 1964ല്‍ മാതൃഭൂമി ആഴ്ചപതിപ്പില്‍ തുടര്‍ന്ന് വിവിധ ആനുകാലികങ്ങളില്‍ ഇരുപതോളം ചെറുകഥകള്‍. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എ വിജയന്‍ എഴുതിയ മൂന്നു വീരന്മാര്‍ എന്ന കുട്ടികളുടെ നോവലിന്റെ ചിത്രീകരണം. അക്രിലിക്കിലും ജലച്ചായത്തിലുമായി പ്രകൃതി ചിത്രങ്ങള്‍ വരച്ചുവരുന്നു. ഭാര്യ: മൈമൂന. മക്കള്‍: ആയിഷത്ത് ശാലീന, ഗമാല്‍ റിയാസ്.
സാമൂഹ്യ, സാംസ്‌കാരിക രംഗത്ത് നാല്‍പത് വര്‍ഷമായി സക്രിയമാണ് അറുപത് വയസുകാരനായ നീര്‍ച്ചാല്‍ കന്യാപ്പാടി സ്വദേശി ശങ്കര സ്വാമി കൃപ. പരമ്പരാഗത വാദ്യോപകരണങ്ങളുടെ പ്രചാരണത്തിനായി മികവുറ്റ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് അദ്ദേഹം. പരമ്പരാഗത വാദ്യോപകരണങ്ങള്‍ തയ്യാറാക്കുകയും അതിന്റെ പ്രദര്‍ശനം നടത്തുകയും ചെയ്യുന്നതില്‍ അതീവ തല്പരനാണ്. പരമ്പരാഗത കലകളെ സംരക്ഷിക്കാന്‍ രൂപീകരിച്ച കൂട്ടായ്മയായ ബൊളികെ ജാനപദ കലാ തണ്ടയിലൂടെ കലാ രൂപമായ തുഡി കുനിത അദ്ദേഹം അവതരിപ്പിച്ചുവരികയാണ്. തുളു നാടന്‍പാട്ട് രംഗത്തും സ്വാമി സജീവമാണ്. പരമ്പരാഗത വാദ്യോപകരണമായ 'കാന്തഗ' തയ്യാറാക്കുന്നതിലും അവതരിപ്പിക്കുന്നതിലും തുഡി കുനിതയിലും വിദഗ്ധനാണ്. തുളു, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, മലയാളം, തമിഴ് ഭാഷകളില്‍ ജ്ഞാനമുണ്ട്.
മൊഗേര രത്ന പുരസ്‌കാരം, കര്‍ണാടക ജാനപദ രത്ന പുരസ്‌കാരം, ലോക കലാ പുരസ്‌കാരമുള്‍പ്പെടെ ഇരുപതിലധികം ബഹുമതികള്‍ക്ക് ഇതിനകം അദ്ദേഹം അര്‍ഹനായിട്ടുണ്ട്. നാടകരചന, അഭിനയം, സംവിധാന രംഗങ്ങളിലും വിദഗ്ധനാണ്. ഹ്രസ്വചിത്രങ്ങളിലും അദ്ദേഹം തന്റേതായ ഇടം ഉറപ്പിച്ചു. 'ബോന്തോ' എന്ന തുളു കവിതാ സമാഹാരവും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ചനിയയുടേയും മദറുവിന്റെയും മകനാണ്. ഭാര്യ:എസ്. യശോദ. മക്കള്‍: കെ.എസ് യഗ്നേഷ്, കെ.എസ്. യഗ്നുഷ