കൊലക്കേസുകളടക്കം നിരവധി കേസുകളില്‍ പ്രതിയായ ജ്യോതിഷ് തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: രണ്ട് കൊലപാതകമടക്കം നിരവധി കേസുകളില്‍ പ്രതിയായ അണങ്കൂര്‍ ജെ.പി കോളനിയിലെ ജ്യോതിഷിനെ(35) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ വീടിന് സമീപത്തെ മരക്കൊമ്പിലാണ് തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ താഴെയിറക്കി ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രമാദമായ നെല്ലിക്കുന്ന് ബങ്കരക്കുന്നിലെ സിനാന്‍, ചൂരി ബട്ടംപാറയിലെ റിഷാദ് എന്നിവരെ കൊലപ്പെടുത്തിയ കേസുകളിലെ പ്രതിയാണ് ജ്യോതിഷ്. എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ തളങ്കരയിലെ സൈനുല്‍ ആബിദിനെ കൊലപ്പെടുത്തിയ കേസില്‍ ഗൂഡാലോചന നടത്തിയതിനും ജ്യോതിഷിനെ പ്രതി ചേര്‍ത്തിരുന്നു. സിനാന്‍, റിഷാദ് […]

കാസര്‍കോട്: രണ്ട് കൊലപാതകമടക്കം നിരവധി കേസുകളില്‍ പ്രതിയായ അണങ്കൂര്‍ ജെ.പി കോളനിയിലെ ജ്യോതിഷിനെ(35) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ വീടിന് സമീപത്തെ മരക്കൊമ്പിലാണ് തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ താഴെയിറക്കി ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രമാദമായ നെല്ലിക്കുന്ന് ബങ്കരക്കുന്നിലെ സിനാന്‍, ചൂരി ബട്ടംപാറയിലെ റിഷാദ് എന്നിവരെ കൊലപ്പെടുത്തിയ കേസുകളിലെ പ്രതിയാണ് ജ്യോതിഷ്. എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ തളങ്കരയിലെ സൈനുല്‍ ആബിദിനെ കൊലപ്പെടുത്തിയ കേസില്‍ ഗൂഡാലോചന നടത്തിയതിനും ജ്യോതിഷിനെ പ്രതി ചേര്‍ത്തിരുന്നു. സിനാന്‍, റിഷാദ് വധക്കേസുകളുടെ വിചാരണ ജില്ലാ കോടതിയില്‍ നടന്നെങ്കിലും തെളിവിന്റെ അഭാവത്തില്‍ ജ്യോതിഷിനെ വിട്ടയച്ചു. റിഷാദ് വധക്കേസില്‍ പ്രതിയെ വിട്ടതിനെതിരെ ബന്ധുക്കള്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്.
ചുമട്ടുതൊഴിലാളിയും ബി.എം.എസ് പ്രവര്‍ത്തകനുമായിരുന്നു. ഗോപാലകൃഷ്ണ-രാജീവി ദമ്പതികളുടെ മകനാണ്. ഭാര്യ: ആഷ. മക്കള്‍: യദുവീര്‍, വിദ്യുത്, അദ്വിക. സഹോദരങ്ങള്‍: അഭിലാഷ്, വൈശാഖ്.
കാസര്‍കോട് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Related Articles
Next Story
Share it