'ജ്വാല ദശോത്സവം-2023': വിളംബരയോഗം കവി നാലാപ്പാടം പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു

ഷാര്‍ജ: യു.എ.ഇയുടെ സാംസ്‌കാരികമണ്ഡലത്തില്‍ കഴിഞ്ഞ പത്തു വര്‍ഷക്കാലമായി സജീവസാന്നിധ്യമായി നിലകൊള്ളുന്ന ജ്വാല കലാസാംസ്‌കാരിക വേദിയുടെ പത്താം വാര്‍ഷികം 2023 മെയ് 21ന് 'ദശോത്സവം-2023' എന്ന പേരില്‍ സംഘടിപ്പിക്കും. വ്യത്യസ്തങ്ങളായ പത്തുപരിപാടികള്‍ നടത്തി മികവുതെളിയിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ നടന്ന വിളംബര യോഗം കവി നാലാപ്പാടം പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു.എഴുത്തുകാരനും അധ്യാപകനുമായ സുകുമാരന്‍ പെരിയച്ചൂര്‍ മുഖ്യാതിഥിയായിരുന്നുജ്വാല പ്രസിഡണ്ട് മാധവന്‍ അണിഞ്ഞ അധ്യക്ഷത വഹിച്ചു.ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ മുന്‍ പ്രസിഡണ്ട് ഇ.പി ജോണ്‍സണ്‍ സംസാരിച്ചു. […]

ഷാര്‍ജ: യു.എ.ഇയുടെ സാംസ്‌കാരികമണ്ഡലത്തില്‍ കഴിഞ്ഞ പത്തു വര്‍ഷക്കാലമായി സജീവസാന്നിധ്യമായി നിലകൊള്ളുന്ന ജ്വാല കലാസാംസ്‌കാരിക വേദിയുടെ പത്താം വാര്‍ഷികം 2023 മെയ് 21ന് 'ദശോത്സവം-2023' എന്ന പേരില്‍ സംഘടിപ്പിക്കും. വ്യത്യസ്തങ്ങളായ പത്തുപരിപാടികള്‍ നടത്തി മികവുതെളിയിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ നടന്ന വിളംബര യോഗം കവി നാലാപ്പാടം പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു.
എഴുത്തുകാരനും അധ്യാപകനുമായ സുകുമാരന്‍ പെരിയച്ചൂര്‍ മുഖ്യാതിഥിയായിരുന്നു
ജ്വാല പ്രസിഡണ്ട് മാധവന്‍ അണിഞ്ഞ അധ്യക്ഷത വഹിച്ചു.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ മുന്‍ പ്രസിഡണ്ട് ഇ.പി ജോണ്‍സണ്‍ സംസാരിച്ചു. സെക്രട്ടറി രാജീവ് രാമപുരം സ്വാഗതം പറഞ്ഞു. ജ്വാല ചെയര്‍മാന്‍ രാജശേഖരന്‍ വെടിത്തറക്കാല്‍, മുന്‍ ചെയര്‍മാന്‍ കെ.ടി നായര്‍, ദശോത്സവം ജനറല്‍ കണ്‍വീനര്‍ ഗംഗാധരന്‍ രാവണീശ്വരം, ഫിനാന്‍സ് കണ്‍വീനര്‍ വിനോദ് മുള്ളേരിയ, പ്രോഗ്രാം കണ്‍വീനര്‍ അനൂപ് മേലത്ത്, വനിതാ പ്രോഗ്രാം കണ്‍വീനര്‍ ലത കുഞ്ഞിരാമന്‍, ബാലജ്വാല പ്രസിഡണ്ട് വിനായക് സുന്ദരേശന്‍ സംസാരിച്ചു.
ട്രഷറര്‍ ലോവിദാസന്‍ കാലിക്കടവ് നന്ദി പറഞ്ഞു.

Related Articles
Next Story
Share it