ജസ്റ്റിസ് യു.യു. ലളിത് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ 49-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് യു.യു. ലളിത് (ഉദയ് ഉമേഷ് ലളിത്) ഇന്ന് രാവിലെ ചുമതലയേറ്റു. രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. 74 ദിവസമാണ് ചീഫ് ജസ്റ്റിസ് സ്ഥാനത്ത് ജസ്റ്റിസ് യു.യു. ലളിതിന് തുടരാനാകുക. നവബര്‍ 8ന് അദ്ദേഹം വിരമിക്കും. മഹാരാഷ്ട്ര സ്വദേശിയാണ്. സുപ്രീംകോടതി ജഡ്ജിയായ ശേഷം ചീഫ് ജസ്റ്റിസാകുന്ന രണ്ടാമത്തെ വ്യക്തിയാണ് ജസ്റ്റിസ് യു.യു. ലളിത്. സുപ്രീംകോടതി ജഡ്ജിയാകുന്നതിന് മുമ്പ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നിരവധി കേസുകളില്‍ അഭിഭാഷകന്‍ ആയി അദ്ദേഹം […]

ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ 49-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് യു.യു. ലളിത് (ഉദയ് ഉമേഷ് ലളിത്) ഇന്ന് രാവിലെ ചുമതലയേറ്റു. രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. 74 ദിവസമാണ് ചീഫ് ജസ്റ്റിസ് സ്ഥാനത്ത് ജസ്റ്റിസ് യു.യു. ലളിതിന് തുടരാനാകുക. നവബര്‍ 8ന് അദ്ദേഹം വിരമിക്കും. മഹാരാഷ്ട്ര സ്വദേശിയാണ്. സുപ്രീംകോടതി ജഡ്ജിയായ ശേഷം ചീഫ് ജസ്റ്റിസാകുന്ന രണ്ടാമത്തെ വ്യക്തിയാണ് ജസ്റ്റിസ് യു.യു. ലളിത്. സുപ്രീംകോടതി ജഡ്ജിയാകുന്നതിന് മുമ്പ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നിരവധി കേസുകളില്‍ അഭിഭാഷകന്‍ ആയി അദ്ദേഹം ഹാജരായിരുന്നു.
ഷൊറാബുദ്ദീന്‍ ഷെയിഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായുടെ അഭിഭാഷകന്‍ ലളിത് ആയിരുന്നു. 2ജി സെപക്ട്രം കേസില്‍ പബ്ലിക് പ്രോസിക്യൂട്ടറുമായിരുന്നു. പിന്നീട് സുപ്രീംകോടതി ജഡ്ജിയായപ്പോള്‍ മുത്തലാഖ് കേസ്, ശ്രീ പത്മനാഭസ്വാമി ക്ഷേത്ര കേസ്, പോക്‌സോ കേസിലെ സുപ്രധാന ഉത്തരവ് തുടങ്ങിയവ ജസ്റ്റിസ് ലളിതിന്റെ ബെഞ്ചില്‍ നിന്നുണ്ടായി. മുഖ്യമന്ത്രി പിണറായി വിജയന് ഏറെ നിര്‍ണായകമായേക്കാവുന്ന ലാവലിന്‍ കേസ് നിലവിലുള്ളത് ജസ്റ്റിസ് ലളിതിന്റെ ബെഞ്ചിന് മുന്നിലാണ്.