മഅദ്‌നിയുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് സുപ്രീംകോടതി ജഡ്ജി പിന്മാറി

ന്യൂഡെല്‍ഹി: അബ്ദുല്‍ നാസര്‍ മഅദ്‌നിയുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് സുപ്രീംകോടതി ജഡ്ജി പിന്മാറി. ബെംഗളൂരു സ്ഫോടന കേസില്‍ ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി മഅദ്‌നി സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്നാണ് സുപ്രീംകോടതിയിലെ ചീഫ് ജസ്റ്റിസ് ബെഞ്ചിലെ ജസ്റ്റിസ് വി രാമസുബ്രഹ്‌മണ്യം പിന്മാറിയത്. കോയമ്പത്തൂര്‍ സ്ഫോടന കേസില്‍ 2003ല്‍ വാദം കേട്ട സാഹചര്യത്തിലാണ് ജസ്റ്റിസ് വി രാമസുബ്രഹ്‌മണ്യത്തിന്റെ പിന്മാറ്റം. കേസ് മറ്റൊരു ബെഞ്ച് പിന്നീട് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. നേരത്തെ മഅദ്നിക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ […]

ന്യൂഡെല്‍ഹി: അബ്ദുല്‍ നാസര്‍ മഅദ്‌നിയുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് സുപ്രീംകോടതി ജഡ്ജി പിന്മാറി. ബെംഗളൂരു സ്ഫോടന കേസില്‍ ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി മഅദ്‌നി സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്നാണ് സുപ്രീംകോടതിയിലെ ചീഫ് ജസ്റ്റിസ് ബെഞ്ചിലെ ജസ്റ്റിസ് വി രാമസുബ്രഹ്‌മണ്യം പിന്മാറിയത്. കോയമ്പത്തൂര്‍ സ്ഫോടന കേസില്‍ 2003ല്‍ വാദം കേട്ട സാഹചര്യത്തിലാണ് ജസ്റ്റിസ് വി രാമസുബ്രഹ്‌മണ്യത്തിന്റെ പിന്മാറ്റം.

കേസ് മറ്റൊരു ബെഞ്ച് പിന്നീട് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. നേരത്തെ മഅദ്നിക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. കേരളത്തിലേക്ക് പോകാന്‍ അനുവദിക്കരുതെന്നും അനുവജിച്ചാല്‍ ഭീകര സംഘടനകളുമായി ചേര്‍ന്ന് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുമെന്നുമാണ് കര്‍ണാടക സര്‍ക്കാരിന്റെ വാദം.

മഅദ്‌നിയെ സ്വതന്ത്രമാക്കിയാല്‍ വീണ്ടും ഭീകരവാദ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ സാധ്യതയുണ്ടെന്നും മറ്റ് നിരവധി കേസുകള്‍ മഅദ്‌നിക്കെതിരെ ഉണ്ടെന്നും കര്‍ണാടക അഭ്യന്തരവകുപ്പ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. പാകിസ്താനിലെ ഇസ്ലാമിക സംഘടനകളുമായി ബന്ധമുള്ള ചില ഭീകരരെ കേരളം, കര്‍ണാടകം എന്നിവിടങ്ങളില്‍ നിന്ന് അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു. ഇത്തരക്കാരുമായി മഅദ്‌നി ബന്ധപ്പെടാന്‍ സാധ്യതയുണ്ടെന്ന ആരോപണമാണ് കര്‍ണാടക പ്രധാനമായും സത്യവാങ്മൂലത്തില്‍ ഉന്നയിച്ചത്.

Related Articles
Next Story
Share it