സീദ്ദീഖ് കാപ്പന് നീതി ലഭിക്കാന്‍ കൂടെയുണ്ടാകും; ഭാര്യ റൈഹാനത്തുമായി കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ ബന്ധപ്പെട്ടു; മാനവികതയുടെ പേരില്‍ ഒന്നിച്ചുനില്‍ക്കണമെന്ന് ഡോ. എ.പി അബ്ദുല്‍ ഹഖീം അസ്ഹരി

കോഴിക്കോട്: ഉത്തര്‍പ്രദേശ് ജയിലില്‍ കഴിയുന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് നീതി ലഭിക്കാന്‍ കൂടെയുണ്ടാകുമെന്ന് ഉറപ്പുനല്‍കി കാന്തപുരം. സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാനത്തുമായി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നേരിട്ട് ബന്ധപ്പെട്ടു. ദുബായില്‍ നിന്നാണ് അദ്ദേഹം റൈഹാനത്തിന് സന്ദേശമയച്ചത്. സിദ്ദീഖിന് നീതി പുലരാന്‍ ആവശ്യമായ സഹായ സഹകരണങ്ങള്‍ കാന്തപുരം വാഗ്ദാനം ചെയ്തു. പോലിസ് കസ്റ്റഡിയില്‍ സിദ്ദീഖ് നേരിടുന്ന കൊടിയ പീഡനങ്ങള്‍ റൈഹാനത്ത് കാന്തപുരത്തോട് വിവരിച്ചു. വിവരങ്ങള്‍ അദ്ദേഹം വിശദമായി ചോദിച്ചറിഞ്ഞു. മനുഷ്യത്വ പരമായ ഇടപെടലുകളും പിന്തുണയും കാന്തപുരം […]

കോഴിക്കോട്: ഉത്തര്‍പ്രദേശ് ജയിലില്‍ കഴിയുന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് നീതി ലഭിക്കാന്‍ കൂടെയുണ്ടാകുമെന്ന് ഉറപ്പുനല്‍കി കാന്തപുരം. സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാനത്തുമായി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നേരിട്ട് ബന്ധപ്പെട്ടു. ദുബായില്‍ നിന്നാണ് അദ്ദേഹം റൈഹാനത്തിന് സന്ദേശമയച്ചത്. സിദ്ദീഖിന് നീതി പുലരാന്‍ ആവശ്യമായ സഹായ സഹകരണങ്ങള്‍ കാന്തപുരം വാഗ്ദാനം ചെയ്തു.

പോലിസ് കസ്റ്റഡിയില്‍ സിദ്ദീഖ് നേരിടുന്ന കൊടിയ പീഡനങ്ങള്‍ റൈഹാനത്ത് കാന്തപുരത്തോട് വിവരിച്ചു. വിവരങ്ങള്‍ അദ്ദേഹം വിശദമായി ചോദിച്ചറിഞ്ഞു. മനുഷ്യത്വ പരമായ ഇടപെടലുകളും പിന്തുണയും കാന്തപുരം ഉറപ്പു നല്‍കി. സിദ്ദീഖ് കാപ്പന്റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. മഥുര മെഡിക്കല്‍ കോളജില്‍ ദയനീയമായ അവസ്ഥയിലാണ് നിലവില്‍ സിദ്ദീഖ് കപ്പാനുള്ളതെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കോവിഡും മറ്റു രോഗങ്ങളും മൂലം ആരോഗ്യയാവസ്ഥ ദയനീയമാണ്. പ്രാഥമിക മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെട്ട്, കൈ ബന്ധിക്കപ്പെട്ട അവസ്ഥയില്‍, ബാത്‌റൂമിലേക്ക് പോലും പോകാന്‍ അനുവദിക്കപ്പെടാത്ത വിധത്തില്‍ ദിവസങ്ങളായി അദ്ദേഹത്തെ അവശമായ അവസ്ഥയില്‍ വെച്ചിരിക്കുകയാണ് എന്നാണ് ലഭിച്ച വിവരം. അതിനാല്‍ ന്യൂഡെല്‍ഹിയിലെ എയിംസിലേക്കോ കേരളത്തിലേക്കോ മാറ്റി, അദ്ദേഹത്തിന് മെച്ചപ്പെട്ട ചികിത്സ ഉറപ്പു വരുത്താന്‍ ഇടണമെന്നും കത്തില്‍ ആവശ്യത്തെപ്പെട്ടു. സിദ്ദീഖ് കാപ്പന്റെ ജീവന്‍ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നാവശ്യപ്പെടുന്ന പ്രമുഖരുടെ സംയുക്ത പ്രസ്താവനയിലും കാന്തപുരം ഒപ്പുവെച്ചിരുന്നു.

അതിനിടെ സിദ്ദീഖ് കാപ്പന് ഉറപ്പായും ലഭിക്കേണ്ട നീതി തീര്‍ച്ചപ്പെടുത്താന്‍ മാനവികതയുടെ പേരില്‍ എല്ലാവരും ഒരുമിക്കണമെന്ന് എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ മകനുമായ ഡോ. എപി അബ്ദുല്‍ ഹഖീം അസ്ഹരി ആവശ്യപ്പെട്ടു. പ്രസ്ഥാനിക നേതൃത്വം സിദ്ദീഖിന്റെ കുടുംബത്തെ സമാശ്വസിപ്പിക്കുകയും അധികാരികളോട് ഈ വിഷയത്തില്‍ ഇടപെടാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്. എയിംസ് പോലെ മികച്ച ചികിത്സയും പരിചരണവും ലഭിക്കുന്ന ഒരിടത്തേക്ക് സിദ്ദീഖിനെ എത്രയും പെട്ടെന്ന് മാറ്റണമെന്നതാണ് ഇപ്പോഴത്തെ പ്രധാന ആവശ്യം.

എല്ലാത്തിലുമുപരി വേണ്ടത് പ്രാര്‍ത്ഥനകളാണ്. ദലിത് പീഡനം നടന്ന ഹാഥ്‌റസിലേക്കുള്ള യാത്രക്കിടെ അറസ്റ്റ് ചെയ്യപ്പെടുകയും യുഎപിഎ അടക്കമുള്ള നിയമങ്ങള്‍ ചാര്‍ത്തപ്പെട്ട് ഇപ്പോഴും ജയിലില്‍ കഴിയുകയും ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ നേരിടുന്ന കടുത്ത അവകാശ ലംഘനങ്ങളെ കേരള യൂനിയന്‍ ഓഫ് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് എന്ന സംഘടനയുടെയും മറ്റു രാഷ്ട്രീയ-സാമൂഹിക-മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ നിയമപരമായി നേരിട്ടുവരികയാണ്.

അതിനിടയിലാണ് മഥുരയിലെ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്ന സിദ്ദീഖിന് കോവിഡ് ബാധിക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തത്. രോഗം മൂര്‍ച്ഛിച്ച് ബോധരഹിതനായി കുളിമുറിയില്‍ വീഴുകയും പരിക്കുപറ്റുകയും ചെയ്തതായി അറിയാനും സാധിച്ചു. പ്രാഥമികമായ ശുശ്രൂഷകളും മറ്റും നിലവില്‍ അദ്ദേഹത്തിന് ലഭിക്കുന്നില്ലെന്നും നിലവിലത്തെ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ ജീവന്‍ അപകടത്തിലാണെന്നും സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Articles
Next Story
Share it