വിവാഹദിനത്തില്‍ നമ്പര്‍ പ്ലേറ്റിന് പകരം 'ജസ്റ്റ് മാരീഡ്' ബോര്‍ഡ് വെച്ച് ദമ്പതികളുടെ ബെന്‍സ് യാത്ര; ഉടമയെ തേടി മോട്ടോര്‍ വാഹനവകുപ്പ്

പാലക്കാട്: വിവാഹദിനത്തില്‍ നമ്പര്‍ പ്ലേറ്റിന് പകരം 'ജസ്റ്റ് മാരീഡ്' എന്നെഴുതിയ ബോര്‍ഡ് വെച്ച് സഞ്ചരിച്ച ബെന്‍സ് കാറിനെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്. സോഷ്യല്‍ മീഡിയയിലൂടെ ചിത്രം സഹിതം പരാതി ഉയര്‍ന്നതോടെയാണ് മോട്ടോര്‍വാഹനവകുപ്പ് നടപടിക്കൊരുങ്ങിയത്. കാറിന്റെ ഫോട്ടോ ലഭിച്ചെങ്കിലും ഉടമയുടെ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. വിവാഹസംഘം സഞ്ചരിച്ചതെന്നു പറയുന്ന വാഹനത്തിന്റെ ഗ്ലാസില്‍ നിന്ന് ഒരു ഫോണ്‍ നമ്പര്‍ ലഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ഒരു വാഹനം മാസങ്ങള്‍ക്ക് മുമ്പ് നികുതി വെട്ടിച്ച് ഓടുന്നത് മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ പിടികൂടി നികുതിയടപ്പിച്ചിരുന്നു. ആ വണ്ടി […]

പാലക്കാട്: വിവാഹദിനത്തില്‍ നമ്പര്‍ പ്ലേറ്റിന് പകരം 'ജസ്റ്റ് മാരീഡ്' എന്നെഴുതിയ ബോര്‍ഡ് വെച്ച് സഞ്ചരിച്ച ബെന്‍സ് കാറിനെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്. സോഷ്യല്‍ മീഡിയയിലൂടെ ചിത്രം സഹിതം പരാതി ഉയര്‍ന്നതോടെയാണ് മോട്ടോര്‍വാഹനവകുപ്പ് നടപടിക്കൊരുങ്ങിയത്.

കാറിന്റെ ഫോട്ടോ ലഭിച്ചെങ്കിലും ഉടമയുടെ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. വിവാഹസംഘം സഞ്ചരിച്ചതെന്നു പറയുന്ന വാഹനത്തിന്റെ ഗ്ലാസില്‍ നിന്ന് ഒരു ഫോണ്‍ നമ്പര്‍ ലഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ഒരു വാഹനം മാസങ്ങള്‍ക്ക് മുമ്പ് നികുതി വെട്ടിച്ച് ഓടുന്നത് മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ പിടികൂടി നികുതിയടപ്പിച്ചിരുന്നു. ആ വണ്ടി തന്നെയാണോ ഇത് എന്ന കാര്യവും അന്വേഷിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി.

Related Articles
Next Story
Share it