രാജ്യത്ത് 5ജി സേവനം തുടങ്ങുന്നതിനെ എതിര്‍ത്ത് നടി ജൂഹി ചൗള നല്‍കിയ ഹര്‍ജി പിന്‍വലിച്ചു
ന്യൂഡെല്‍ഹി: 5ജി സേവനവുമായി ബന്ധപ്പെട്ട് നടി ജൂഹി ചൗള നല്‍കിയ ഹര്‍ജി പിന്‍വലിച്ചു. രാജ്യത്ത് 5ജി ടെലികോം സേവനം തുടങ്ങുന്നതിനെ എതിര്‍ത്ത് താന്‍ നല്‍കിയ ഹര്‍ജി തള്ളിയതിനെതിരെ ഡെല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയാണ് താരം പിന്‍വലിച്ചത്. ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന ജൂഹി ചൗളയുടെ അഭിഭാഷകന്റെ ആവശ്യം ജസ്റ്റിസ് ജയന്ത് നാഥ് അനുവദിച്ചു. രാജ്യത്ത് 5ജി സാങ്കേതിക വിദ്യ നടപ്പാക്കുന്നത് വന്‍ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചു പഠിക്കാന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്നുമാവശ്യപ്പെട്ടാണ് ജൂഹി ഹര്‍ജി നല്‍കിയത്. ഇതു തള്ളിയ […]

ന്യൂഡെല്‍ഹി: 5ജി സേവനവുമായി ബന്ധപ്പെട്ട് നടി ജൂഹി ചൗള നല്‍കിയ ഹര്‍ജി പിന്‍വലിച്ചു. രാജ്യത്ത് 5ജി ടെലികോം സേവനം തുടങ്ങുന്നതിനെ എതിര്‍ത്ത് താന്‍ നല്‍കിയ ഹര്‍ജി തള്ളിയതിനെതിരെ ഡെല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയാണ് താരം പിന്‍വലിച്ചത്. ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന ജൂഹി ചൗളയുടെ അഭിഭാഷകന്റെ ആവശ്യം ജസ്റ്റിസ് ജയന്ത് നാഥ് അനുവദിച്ചു.
രാജ്യത്ത് 5ജി സാങ്കേതിക വിദ്യ നടപ്പാക്കുന്നത് വന്‍ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചു പഠിക്കാന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്നുമാവശ്യപ്പെട്ടാണ് ജൂഹി ഹര്‍ജി നല്‍കിയത്. ഇതു തള്ളിയ കോടതി ജൂഹി ചൗളയ്ക്ക് ഇരുപതു ലക്ഷം രൂപ പിഴയിടുകയും ചെയ്തു. ജൂഹിയുടെ ഹര്‍ജി പ്രശസ്തിക്കു വേണ്ടിയുള്ളതാണെന്നും നീതിന്യായ സംവിധാനത്തെ ദുരുപയോഗം ചെയ്തുകൊണ്ടുള്ളതാണെന്നുമായിരുന്നു ഹര്‍ജി തള്ളിക്കൊണ്ട് കോടതി വിമര്‍ശിച്ചത്.
ഇതിനുപിന്നാലെ ഹര്‍ജി തള്ളിയതിനെ ചോദ്യം ചെയ്താണ് ജൂഹി വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. തന്റെ ഹരജി ക്രിമിനല്‍ നടപടി ചട്ടം അനുസരിച്ച് തള്ളാനാവില്ലെന്നും നിരസിക്കാനേ കഴിയൂ എന്നുമാണ് ഹര്‍ജിയില്‍ ജൂഹി വാദിച്ചത്. ഇതു പിന്‍വലിക്കുകയാണന്ന് ഇന്ന് ജൂഹി കോടതിയെ അറിയിച്ചു.