ലഖിംപൂര്‍ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം; ഹൈക്കോടതി മുന്‍ ജഡ്ജി പ്രദീപ് കുമാര്‍ അന്വേഷിക്കും
ദില്ലി: ലഖിംപൂര്‍ ഖേരിയില്‍ പ്രതിഷേധം നടത്തുകയായിരുന്ന കര്‍ഷകര്‍ക്ക് ഇടയിലേക്ക് വാഹനമിടിച്ച് കയറ്റിയതിനെ തുടര്‍ന്ന് നിരവധി പേര് മരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം. ഹൈക്കോടതി മുന്‍ ജഡ്ജി പ്രദീപ് കുമാര്‍ ആയിരിക്കും അന്വേഷിക്കുക. രണ്ട് മാസത്തെ സമയം കമ്മീഷന് നല്കി. സംഭവത്തില്‍ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കാനിരിക്കെയാണ് യു.പി. സര്‍ക്കാരിന്റെ പൊടുന്നനെയുള്ള നടപടി. നേരത്തെ കര്‍ഷകര്‍ പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നെങ്കിലും ആരാകും അന്വേഷിക്കുകയെന്നതില്‍ തീരുമാനമായിരുന്നില്ല. ആരോപണം നേരിടുന്ന കേന്ദ്ര ആഭ്യന്തര സഹ മന്ത്രി […]

ദില്ലി: ലഖിംപൂര്‍ ഖേരിയില്‍ പ്രതിഷേധം നടത്തുകയായിരുന്ന കര്‍ഷകര്‍ക്ക് ഇടയിലേക്ക് വാഹനമിടിച്ച് കയറ്റിയതിനെ തുടര്‍ന്ന് നിരവധി പേര് മരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം. ഹൈക്കോടതി മുന്‍ ജഡ്ജി പ്രദീപ് കുമാര്‍ ആയിരിക്കും അന്വേഷിക്കുക. രണ്ട് മാസത്തെ സമയം കമ്മീഷന് നല്കി. സംഭവത്തില്‍ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കാനിരിക്കെയാണ് യു.പി. സര്‍ക്കാരിന്റെ പൊടുന്നനെയുള്ള നടപടി.
നേരത്തെ കര്‍ഷകര്‍ പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നെങ്കിലും ആരാകും അന്വേഷിക്കുകയെന്നതില്‍ തീരുമാനമായിരുന്നില്ല. ആരോപണം നേരിടുന്ന കേന്ദ്ര ആഭ്യന്തര സഹ മന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് കര്‍ഷകര്‍. അതേസമയം മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് ബി.ജെ.പി. സ്വീകരിക്കുന്നത്. ആഭ്യന്തരമന്ത്രാലയത്തിലെ ചുമതലകള്‍ തുടരാന്‍ അജയ് മിശ്രയ്ക്ക് അനുമതി നല്കി. ആഭ്യന്തര മന്ത്രി അമിത് ഷായാണ് മിശ്രയ്ക്ക് അനുമതി നല്‍കിയത്. ജയില്‍ അധികൃതരുടെ യോഗത്തില്‍ മിശ്ര ഇന്ന് സംസാരിക്കും. ശനിയാഴ്ച മിശ്ര വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കും. മകന് ലഖിംപുര്‍ഖേരിയിലെ സംഭവസ്ഥലത്ത് ഇല്ലായിരുന്നുവെന്നതിന് തെളിവുണ്ടെന്ന നിലപാടിലാണ് മിശ്ര.
അതിനിടെ ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകര്‍ക്ക് മേല്‍ വാഹനമോടിച്ച് കയറ്റുന്ന കൂടുതല്‍ വ്യക്തമായ ദൃശ്യങ്ങള്‍ പുറത്ത് വന്നു. പ്രത്യേകിച്ച് പ്രകോപനങ്ങളൊന്നും ഇല്ലാതെ നടന്ന് പോകുന്ന കര്‍ഷകര്‍ക്ക് മേല്‍ വാഹനമോടിച്ച് കയറ്റുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. അതിവേഗത്തിലെത്തുന്ന വാഹനം കര്‍ഷകര്‍ക്കിടയിലൂടെ ആളുകളെ ഇടിച്ച് തെറുപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കര്‍ഷകര്‍ കല്ലെറിഞ്ഞപ്പോള്‍ വാഹനം നിയന്ത്രണം വിട്ടതെന്ന ആരോപണം പൊളിക്കുന്നതാണ് ദൃശ്യങ്ങള്‍.