പെന്‍ഷന്‍ 11,000 രൂപയായി വര്‍ധിപ്പിച്ചു, ഇന്‍ഷുറന്‍സ് തുക 50 ലക്ഷമാക്കി, വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് തലസ്ഥാനത്ത് താമസ സൗകര്യത്തോടുകൂടി പ്രസ് ക്ലബ്; മാധ്യമപ്രവര്‍ത്തകര്‍ക്ക് വിരുന്നൊരുക്കി സംസ്ഥാന ബജറ്റ്
തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ മാധ്യമപ്രവര്‍ത്തകരുടെ ക്ഷേമത്തിന് കൂടുതല്‍ പദ്ധതികളുമായി പിണറായി സര്‍ക്കാര്‍. പത്രപ്രവര്‍ത്തക പെന്‍ഷന്‍ ആയിരം രൂപ വര്‍ധിപ്പിച്ച് 11, 000 രൂപയാക്കി. പത്രപ്രവര്‍ത്തക ആരോഗ്യ ഇന്‍ഷുറന്‍സിനുള്ള സര്‍ക്കാര്‍ വിഹിതം 50 ലക്ഷം രൂപയായി ഉയര്‍ത്തി. മാധ്യമങ്ങള്‍ക്കുള്ള സര്‍ക്കാര്‍ കുടിശ്ശിക ബില്ലുകള്‍ തയ്യാറാക്കുന്ന മുറയ്ക്ക് മാര്‍ച്ച് മാസത്തിനുള്ളില്‍ കൊടുത്തു തീര്‍ക്കും. മീഡിയ അക്കാദമിക്ക് അഞ്ചു കോടി രൂപ വകയിരുത്തും. മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ വനിതാ പത്രപ്രവര്‍ത്തകര്‍ക്ക് തലസ്ഥാന നഗരിയില്‍ താമസസൗകര്യത്തോടു കൂടിയുള്ള പ്രസ് ക്ലബ് ഉണ്ടാവുമെന്നും ധനമന്ത്രി […]

തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ മാധ്യമപ്രവര്‍ത്തകരുടെ ക്ഷേമത്തിന് കൂടുതല്‍ പദ്ധതികളുമായി പിണറായി സര്‍ക്കാര്‍. പത്രപ്രവര്‍ത്തക പെന്‍ഷന്‍ ആയിരം രൂപ വര്‍ധിപ്പിച്ച് 11, 000 രൂപയാക്കി. പത്രപ്രവര്‍ത്തക ആരോഗ്യ ഇന്‍ഷുറന്‍സിനുള്ള സര്‍ക്കാര്‍ വിഹിതം 50 ലക്ഷം രൂപയായി ഉയര്‍ത്തി. മാധ്യമങ്ങള്‍ക്കുള്ള സര്‍ക്കാര്‍ കുടിശ്ശിക ബില്ലുകള്‍ തയ്യാറാക്കുന്ന മുറയ്ക്ക് മാര്‍ച്ച് മാസത്തിനുള്ളില്‍ കൊടുത്തു തീര്‍ക്കും. മീഡിയ അക്കാദമിക്ക് അഞ്ചു കോടി രൂപ വകയിരുത്തും. മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ വനിതാ പത്രപ്രവര്‍ത്തകര്‍ക്ക് തലസ്ഥാന നഗരിയില്‍ താമസസൗകര്യത്തോടു കൂടിയുള്ള പ്രസ് ക്ലബ് ഉണ്ടാവുമെന്നും ധനമന്ത്രി ബജറ്റ് അവതരിപ്പിക്കവെ പറഞ്ഞു.
മാധ്യമപ്രവര്‍ത്തകരോട് അനുകൂല സമീപനം സ്വീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍, ധനമന്ത്രി തോമസ് ഐസക്ക്, എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ എന്നിവരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ അഭിനന്ദിച്ചു.വനിത മാധ്യപ്രവര്‍ത്തകര്‍ക്ക് തിരുവനന്തപുരത്ത് താമസ സൗകര്യം ഉള്‍പ്പെടെയുള്ള ബജറ്റിലെ നിര്‍ദ്ദേശങ്ങള്‍ സ്വാഗതാര്‍ഹമാണെന്നും കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ് കെ പി റെജിയും ജനറല്‍ സെക്രട്ടറി ഇ എസ് സുഭാഷും പ്രസ്താവനയില്‍ പറഞ്ഞു.