പത്രപ്രവര്‍ത്തകന്‍ ട്രെയിനില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു
കാഞ്ഞങ്ങാട്: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുപ്പിന് വോട്ട് ചോദിക്കാനായി കാസര്‍കോട്ടേക്ക് ട്രെയിനില്‍ വരികയായിരുന്ന മാധ്യമ പ്രവര്‍ത്തകന്‍ ഹൃദയാഘാതം മൂലം കുഴഞ്ഞുവീണുമരിച്ചു. സുപ്രഭാതം കോഴിക്കോട് സീനിയര്‍ സബ് എഡിറ്റര്‍ യു.എച്ച് സിദ്ധീഖ് എന്ന എച്ച്. അബൂബക്കര്‍ (43) ആണ് മരിച്ചത്. ഇടുക്കി വണ്ടിപ്പെരിയാര്‍ സ്വദേശിയാണ്. ഇന്നുച്ചയോടെയാണ് സംഭവം. പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗമായ അബൂബക്കര്‍ സിദ്ധീഖ് ഇത്തവണയും പത്രിക നല്‍കിയിട്ടുണ്ട്. ഈമാസം 21നാണ് വോട്ടെടുപ്പ്. സുപ്രഭാതത്തിലെ സഹപ്രവര്‍ത്തകനായ ജലീല്‍ അരിക്കുറ്റിക്കൊപ്പം കാസര്‍കോട്ടെ മാധ്യമ പ്രവര്‍ത്തകരെ […]

കാഞ്ഞങ്ങാട്: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുപ്പിന് വോട്ട് ചോദിക്കാനായി കാസര്‍കോട്ടേക്ക് ട്രെയിനില്‍ വരികയായിരുന്ന മാധ്യമ പ്രവര്‍ത്തകന്‍ ഹൃദയാഘാതം മൂലം കുഴഞ്ഞുവീണുമരിച്ചു. സുപ്രഭാതം കോഴിക്കോട് സീനിയര്‍ സബ് എഡിറ്റര്‍ യു.എച്ച് സിദ്ധീഖ് എന്ന എച്ച്. അബൂബക്കര്‍ (43) ആണ് മരിച്ചത്. ഇടുക്കി വണ്ടിപ്പെരിയാര്‍ സ്വദേശിയാണ്. ഇന്നുച്ചയോടെയാണ് സംഭവം. പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗമായ അബൂബക്കര്‍ സിദ്ധീഖ് ഇത്തവണയും പത്രിക നല്‍കിയിട്ടുണ്ട്. ഈമാസം 21നാണ് വോട്ടെടുപ്പ്. സുപ്രഭാതത്തിലെ സഹപ്രവര്‍ത്തകനായ ജലീല്‍ അരിക്കുറ്റിക്കൊപ്പം കാസര്‍കോട്ടെ മാധ്യമ പ്രവര്‍ത്തകരെ കണ്ട് വോട്ട് അഭ്യര്‍ത്ഥിക്കാന്‍ പൂനെ എക്‌സ്പ്രസില്‍ വരികയായിരുന്നു സിദ്ധീഖ്. തീവണ്ടിയില്‍ തളര്‍ന്നുവീണതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട്ട് ട്രെയിന്‍ നിര്‍ത്തി അരിമല ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു.
ഇടുക്കി വണ്ടിപ്പെരിയാര്‍ സ്വദേശിയായ സിദ്ധീഖ് മംഗളം, തേജസ് എന്നിവിടങ്ങളില്‍ ജോലി ചെയ്ത ശേഷമാണ് സുപ്രഭാതത്തിലെത്തിയത്. 2014 ജൂണ്‍ മുതല്‍ സുപ്രഭാതത്തില്‍ പ്രവര്‍ത്തിക്കുന്ന സിദ്ദീഖ് കോട്ടയം, ആലപ്പുഴ, കൊച്ചി, തിരുവനന്തപുരം ബ്യൂറോകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏഷ്യന്‍ അത്ലറ്റിക് ചാംപ്യന്‍ഷിപ്പ്, ദക്ഷിണേഷ്യന്‍ ഗെയിംസ്, അണ്ടര്‍ 17 ലോകകപ്പ്, കഴിഞ്ഞമാസം സമാപിച്ച സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പ് എന്നിവ ഉള്‍പ്പെടെ നിരവധി ദേശീയ, അന്തര്‍ദേശീയ കായിക മത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കായികരംഗത്തെ മികച്ച റിപ്പോര്‍ട്ടിങ്ങിനുള്ള സ്പോര്‍ട്സ് കൗണ്‍സിലിന്റെ 2017ലെ ജി.വി രാജ സ്പോര്‍ട്സ് അവാര്‍ഡ് നേടി. 2012, 2018 വര്‍ഷങ്ങളില്‍ സംസ്ഥാന സ്‌കൂള്‍ അത്ലറ്റിക് ചാംപ്യന്‍ഷിപ്പിലെ മികച്ച കായിക റിപ്പോര്‍ട്ടിങ്ങിനുള്ള അവാര്‍ഡുകളും നേടിയിരുന്നു. കായികരംഗത്തെ ചതിക്കുഴികളും അഴിമതികളും ചൂണ്ടിക്കാണിക്കുന്ന ഒട്ടേറെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തു. സുപ്രഭാതം ജേണലിസ്റ്റ് യൂനിയന്‍ സെക്രട്ടറിയും കെ.യു.ഡബ്ല്യു.ജെ സംസ്ഥാന കമ്മിറ്റി അംഗവുമാണ്.
ഇടുക്കി വണ്ടിപ്പെരിയാര്‍ കറുപ്പുപാലം ഉരുണിയില്‍ പരേതനായ ഹംസയുടെയും ഖദീജയുടെയും മകനാണ്. ഭാര്യ: നിസ. മക്കള്‍: ഫിദ ഫാത്തിമ, ഫാദിയ ഫാത്തിമ.