തൃക്കരിപ്പൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയാകുന്ന എം.പി ജോസഫ് മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ നിയോജകമണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകുന്നത് മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ എം.പി ജോസഫ്. മുന്‍ധനകാര്യമന്ത്രി കെ.എം മാണിയുടെ മകളുടെ ഭര്‍ത്താവ് കൂടിയായ ജോസഫ് അദ്യമായാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഇന്ത്യന്‍ പൊലീസ് സര്‍വീസിന്റെ 1977 ബാച്ചിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജോസഫ് ഹൈദരാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നാഷണല്‍ പൊലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയിരുന്നു. 1978ല്‍ ഐ.എ.എസ് ലഭിച്ചതോടെ ജോസഫ് ഐ.പി.എസ് രാജിവെച്ചു. യു.കെയിലെ വിക്ടോറിയ സര്‍വകലാശാലയില്‍ നിന്ന് മാനവ വിഭവശേഷി വികസനത്തില്‍ ബിരുദാനന്തര ബിരുദവും കുസാറ്റില്‍ നിന്ന് സോളിഡ് […]

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ നിയോജകമണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകുന്നത് മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ എം.പി ജോസഫ്. മുന്‍ധനകാര്യമന്ത്രി കെ.എം മാണിയുടെ മകളുടെ ഭര്‍ത്താവ് കൂടിയായ ജോസഫ് അദ്യമായാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഇന്ത്യന്‍ പൊലീസ് സര്‍വീസിന്റെ 1977 ബാച്ചിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജോസഫ് ഹൈദരാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നാഷണല്‍ പൊലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയിരുന്നു. 1978ല്‍ ഐ.എ.എസ് ലഭിച്ചതോടെ ജോസഫ് ഐ.പി.എസ് രാജിവെച്ചു. യു.കെയിലെ വിക്ടോറിയ സര്‍വകലാശാലയില്‍ നിന്ന് മാനവ വിഭവശേഷി വികസനത്തില്‍ ബിരുദാനന്തര ബിരുദവും കുസാറ്റില്‍ നിന്ന് സോളിഡ് സ്റ്റേറ്റ് ഫിസിക്സില്‍ ബിരുദാനന്തരബിരുദവും പൂര്‍ത്തിയാക്കിയ അദ്ദേഹം തൃശൂര്‍ സബ് കലക്ടറായി ഔദ്യോഗികജീവിതം ആരംഭിക്കുകയായിരുന്നു. എറണാകുളം കലക്ടര്‍, ലേബര്‍ കമ്മീഷണര്‍, കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍, കൊല്ലം ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍, കശുവണ്ടി സ്പെഷ്യല്‍ ഓഫീസര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറി പദവിയും വഹിച്ചിട്ടുണ്ട്. തൃശൂരിലെ ഉല്ലൂരിലാണ് ജനനം. കൊച്ചിയിലാണ് ഇപ്പോള്‍ താമസം. ഇന്ത്യന്‍ എക്കണോമിക്സ് സര്‍വീസ് ഉദ്യോഗസ്ഥനായിരുന്ന പരേതരായ എം.ജെ പോളിന്റെയും പ്രഥമാധ്യാപിക മറിയാമ്മയുടെയും മകനാണ്. ഭാര്യ: സാലി (കെ.എം മാണിയുടെ രണ്ടാമത്തെ മകള്‍). മക്കള്‍: പോള്‍ (ഷാര്‍ജയില്‍ വ്യവസായി), നിധി.

Related Articles
Next Story
Share it