ബാര്‍കോഴ ആരോപണം പിന്‍വലിക്കാന്‍ ജോസ് കെ. മാണി 10 കോടി വാഗ്ദാനം ചെയ്‌തെന്ന് ബിജുരമേശ്

തിരുവനന്തപുരം: ബാര്‍കോഴ ആരോപണം പിന്‍വലിക്കാന്‍ ജോസ് കെ. മാണി 10 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന വെളിപ്പെടുത്തലുമായി ബാര്‍ ഉടമ ബിജുരമേശ്. നേരത്തെ കെ.എം. മാണിക്കെതിരെ ആരോപണം ഉന്നയിച്ച് വാര്‍ത്തകളില്‍ നിറഞ്ഞിരുന്ന ബിജു രമേശ് ഒരു ഇടവേളക്ക് ശേഷമാണ് ജോസ് കെ. മാണിക്കെതിരെയുള്ള വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. മാണിക്കെതിരെ ആരോപണം ഉന്നയിച്ചത് തെറ്റായിപ്പോയെന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ. മാണി തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും എന്തുവേണമെങ്കിലും ചെയ്യാമെന്നാണ് പറഞ്ഞിരുന്നതെന്നും ബിജുരമേശ് പറഞ്ഞു. മാധ്യമങ്ങളോട് പറയേണ്ട കാര്യം ജോണ്‍ കല്ലാട്ടിന്റെ […]

തിരുവനന്തപുരം: ബാര്‍കോഴ ആരോപണം പിന്‍വലിക്കാന്‍ ജോസ് കെ. മാണി 10 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന വെളിപ്പെടുത്തലുമായി ബാര്‍ ഉടമ ബിജുരമേശ്. നേരത്തെ കെ.എം. മാണിക്കെതിരെ ആരോപണം ഉന്നയിച്ച് വാര്‍ത്തകളില്‍ നിറഞ്ഞിരുന്ന ബിജു രമേശ് ഒരു ഇടവേളക്ക് ശേഷമാണ് ജോസ് കെ. മാണിക്കെതിരെയുള്ള വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. മാണിക്കെതിരെ ആരോപണം ഉന്നയിച്ചത് തെറ്റായിപ്പോയെന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ. മാണി തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും എന്തുവേണമെങ്കിലും ചെയ്യാമെന്നാണ് പറഞ്ഞിരുന്നതെന്നും ബിജുരമേശ് പറഞ്ഞു. മാധ്യമങ്ങളോട് പറയേണ്ട കാര്യം ജോണ്‍ കല്ലാട്ടിന്റെ മെയിലില്‍ നിന്ന് തനിക്ക് അയച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം അന്വേഷിച്ചാല്‍ വ്യക്തമാകും. ആരോപണം പിന്‍വലിച്ചില്ലെങ്കില്‍ ഉന്മൂലനം ചെയ്തുകളയുമെന്ന് പറഞ്ഞതായും ബിജുരമേശ് വ്യക്തമാക്കി.
മാണിക്കെതിരായ ആരോപണത്തിന് ശേഷം ചര്‍ച്ച നടത്തിയത് കോടിയേരി ബാലകൃഷ്ണന്‍, പിണറായി വിജയന്‍ എന്നിവരുമായാണ്. ബാര്‍കോഴ ഉണ്ടായിരുന്നില്ലെങ്കില്‍ കെ.എം. മാണി എല്‍.ഡി.എഫിലേക്ക് വരുമെന്നായിരുന്നു അന്ന് തന്നോട് പറഞ്ഞത്. എന്നാല്‍ ഇക്കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നും എല്‍.ഡി.എഫിലേക്ക് പോകുമായിരുന്നുവെങ്കില്‍ ആരോപണം ഉന്നയിക്കില്ലായിരുന്നുവെന്നും ബിജുരമേശ് പറഞ്ഞു. കെ. ബാബുവിന്റെ നിര്‍ദ്ദേശ പ്രകാരം പലര്‍ക്കും പണം വീതിച്ചു നല്‍കിയെന്ന് പറഞ്ഞ ബിജുരമേശ്, താന്‍ ഓരോ ആള്‍ക്കും എത്തിച്ചു കൊടുത്ത പണത്തിന്റെ കണക്കും വിശദീകരിച്ചു. പഴയ സര്‍ക്കാര്‍ ഒരു കറവപ്പശുവിനെപ്പോലെയാണ് ബിസിനസുകാരെയും മറ്റും കണ്ടിരുന്നതെന്നും എന്നാല്‍ ഈ സര്‍ക്കാര്‍ വന്നശേഷം അങ്ങനെയൊന്നും ഉണ്ടായിട്ടില്ലെന്നും ഇനി ജോസ് കെ. മാണിയൊക്കെ മുന്നണിയിലേക്ക് വരുമ്പോള്‍ പഴയ രീതിയിലേക്ക് മാറാന്‍ സാധ്യതയുണ്ടെന്നും ബിജുരമേശ് പറഞ്ഞു.

Related Articles
Next Story
Share it