ജോസ് കെ. മാണി രാജ്യസഭാ അംഗത്വം രാജിവെച്ചു

കോട്ടയം: കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി രാജ്യസഭ എം.പി. സ്ഥാനം രാജിവെച്ചു. യു.ഡി.എഫ് മുന്നണി മാറി എല്‍.ഡി.എഫില്‍ എത്തിയ സാഹചര്യത്തിലാണ് ജോസ് കെ. മാണി എം.പി. സ്ഥാനം രാജിവച്ചത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലാ നിയമസഭാ മണ്ഡലത്തില്‍ നിന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി അദ്ദേഹം മത്സരിക്കുമെന്നാണ് അറിയുന്നത്. ഇത്തരം ചര്‍ച്ചകള്‍ സജീവമായിരിക്കെയാണ് ജോസിന്റെ രാജി. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനാണ് രാജിക്കത്ത് സമര്‍പ്പിച്ചത്. യു.ഡി.എഫിന്റെ ഭാഗമായിരുന്നപ്പോള്‍ ലഭിച്ച രാജ്യസഭാ സീറ്റ് ഒഴിയാത്തതില്‍ ജോസ് കെ. മാണിക്കെതിരെ കോണ്‍ഗ്രസില്‍ […]

കോട്ടയം: കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി രാജ്യസഭ എം.പി. സ്ഥാനം രാജിവെച്ചു. യു.ഡി.എഫ് മുന്നണി മാറി എല്‍.ഡി.എഫില്‍ എത്തിയ സാഹചര്യത്തിലാണ് ജോസ് കെ. മാണി എം.പി. സ്ഥാനം രാജിവച്ചത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലാ നിയമസഭാ മണ്ഡലത്തില്‍ നിന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി അദ്ദേഹം മത്സരിക്കുമെന്നാണ് അറിയുന്നത്. ഇത്തരം ചര്‍ച്ചകള്‍ സജീവമായിരിക്കെയാണ് ജോസിന്റെ രാജി. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനാണ് രാജിക്കത്ത് സമര്‍പ്പിച്ചത്.
യു.ഡി.എഫിന്റെ ഭാഗമായിരുന്നപ്പോള്‍ ലഭിച്ച രാജ്യസഭാ സീറ്റ് ഒഴിയാത്തതില്‍ ജോസ് കെ. മാണിക്കെതിരെ കോണ്‍ഗ്രസില്‍ നിന്ന് അടക്കം വിമര്‍ശനം ഉയര്‍ന്നിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ജോസിന്റെ പിന്തുണയില്‍ നല്ല വിജയം നേടാനായെന്നാണ് ഇടതുമുന്നണിയുടെ വിലയിരുത്തല്‍. സീറ്റ് വിഭജനം സംബന്ധിച്ച് ഇടതുമുന്നണിയില്‍ ഇനിയും ധാരണയായിട്ടില്ലെങ്കിലും പാല അടക്കമുള്ള സീറ്റുകള്‍ കേരള കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു.

Related Articles
Next Story
Share it