രാജ്യസഭ സീറ്റിലേക്ക് ജോസ് കെ മാണി തന്നെ മത്സരിച്ചേക്കും; ഇടതുപക്ഷത്തില്‍ ധാരണയായി

തിരുവനന്തപുരം: ഒഴിവുവന്ന രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കാന്‍ ഇടതുപക്ഷത്തില്‍ ധാരണ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നുചേര്‍ന്ന ഇടതുമുന്നണി യോഗത്തിലാണ് തീരുമാനമായത്. ഈ മാസം 29 നായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയ്യതി നവംബര്‍ 16നാണ്. രാജ്യസഭയിലേക്ക് ജോസ് കെ മാണി തന്നെ മത്സരിക്കാനാണ് സാധ്യത. ജോസ് തന്നെ രാജ്യസഭയിലേക്ക് മത്സരിക്കട്ടെയെന്നാണ് കേരളാ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായം. ബുധനാഴ്ച കോട്ടയത്ത് നടക്കുന്ന കേരള കോണ്‍ഗ്രസ് എം യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും.

തിരുവനന്തപുരം: ഒഴിവുവന്ന രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കാന്‍ ഇടതുപക്ഷത്തില്‍ ധാരണ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നുചേര്‍ന്ന ഇടതുമുന്നണി യോഗത്തിലാണ് തീരുമാനമായത്. ഈ മാസം 29 നായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയ്യതി നവംബര്‍ 16നാണ്.

രാജ്യസഭയിലേക്ക് ജോസ് കെ മാണി തന്നെ മത്സരിക്കാനാണ് സാധ്യത. ജോസ് തന്നെ രാജ്യസഭയിലേക്ക് മത്സരിക്കട്ടെയെന്നാണ് കേരളാ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായം. ബുധനാഴ്ച കോട്ടയത്ത് നടക്കുന്ന കേരള കോണ്‍ഗ്രസ് എം യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും.

Related Articles
Next Story
Share it