രാജ്യസഭയിലേക്ക് ജോസ് കെ മാണി തന്നെ
തിരുവനന്തപുരം: ഒഴിവുവന്ന രാജ്യസഭ സീറ്റിലേക്ക് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയെ തെരഞ്ഞെടുത്തു. മുന്നണി മാറ്റത്തെ തുടര്‍ന്ന് ജോസ് രാജിവെച്ച ഒഴിവിലേക്ക് തന്നെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ജോസ് കെ മാണി തന്നെ വിജയിച്ചു. 137 എം.എല്‍.എമാര്‍ വോട്ട് ചെയ്ത തെരഞ്ഞെടുപ്പില്‍ ജോസിന് 96 വോട്ട് ലഭിച്ചു. യു.ഡി.എഫ്. സ്ഥാനാര്‍ഥി ഡോ. ശൂരനാട് രാജശേഖരന് 40 വോട്ട് ലഭിച്ചു. ജോസിന് 2024 വരെ രാജ്യസഭാംഗമായി തുടരാം. ആരോഗ്യകാരണങ്ങളാല്‍ സി.പി.എമ്മിലെ ടി.പി. രാമകൃഷ്ണന്‍, പി. മമ്മിക്കുട്ടി എന്നിവരും […]

തിരുവനന്തപുരം: ഒഴിവുവന്ന രാജ്യസഭ സീറ്റിലേക്ക് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയെ തെരഞ്ഞെടുത്തു. മുന്നണി മാറ്റത്തെ തുടര്‍ന്ന് ജോസ് രാജിവെച്ച ഒഴിവിലേക്ക് തന്നെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ജോസ് കെ മാണി തന്നെ വിജയിച്ചു. 137 എം.എല്‍.എമാര്‍ വോട്ട് ചെയ്ത തെരഞ്ഞെടുപ്പില്‍ ജോസിന് 96 വോട്ട് ലഭിച്ചു.
യു.ഡി.എഫ്. സ്ഥാനാര്‍ഥി ഡോ. ശൂരനാട് രാജശേഖരന് 40 വോട്ട് ലഭിച്ചു. ജോസിന് 2024 വരെ രാജ്യസഭാംഗമായി തുടരാം. ആരോഗ്യകാരണങ്ങളാല്‍ സി.പി.എമ്മിലെ ടി.പി. രാമകൃഷ്ണന്‍, പി. മമ്മിക്കുട്ടി എന്നിവരും കോണ്‍ഗ്രസ് അംഗം പി.ടി. തോമസും വോട്ട് ചെയ്യാനെത്തിയില്ല. രാമകൃഷ്ണനും മമ്മിക്കുട്ടിയും കോവിഡ് ബാധിതരാണ്. പി.ടി. തോമസ് കുറച്ചുനാളായി ചികിത്സയിലാണ്. ഇടതുമുന്നണിക്കു 99 അംഗങ്ങളുള്ളതിനാല്‍ ജോസിന്റെ വിജയം ഉറപ്പായിരുന്നു. അതിനിടെ ഇടത് അംഗങ്ങളില്‍ ഒരാളുടെ വോട്ട് അസാധുവായി.