കോണ്‍ഗ്രസിന്റെ ആരോപണം പൊളിഞ്ഞു; നടന്‍ ജോജു ജോര്‍ജിന്റെ വൈദ്യപരിശോധനാ ഫലം പുറത്ത്
കൊച്ചി: സമരത്തിനെതിരെ പ്രതിഷേധിച്ചതിന് പിന്നാലെയുണ്ടായ കോണ്‍ഗ്രസ് ആരോപണത്തെ തുടര്‍ന്ന് വൈദ്യ പരിശോധന നടത്തിയ നടന്‍ ജോജു ജോര്‍ജിന്റെ പരിശോധനാ ഫലം പുറത്തുവന്നു. നടന്‍ മദ്യപിച്ചിരുന്നില്ലെന്നാണ് പരിശോധനാഫലം പറയുന്നത്. ഇതോടെ ജോജു മദ്യപിച്ച് അസഭ്യം പറഞ്ഞുവെന്ന കോണ്‍ഗ്രസ് ഉയര്‍ത്തിയ ആരോപണം തെറ്റാണെന്ന് തെളിഞ്ഞു. ഇന്ധന വില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് നടത്തിയ ഉപരോധ സമരത്തില്‍ മണിക്കൂറുകളോളം റോഡ് ബ്ലോക്ക് ആക്കിയതിനെതിരെ നടന്‍ ജോജു ജോര്‍ജ് റോഡിലിറങ്ങി സമരക്കാര്‍ക്കെതിരെ ക്ഷുഭിതനാവുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് വൈറ്റില-ഇടപ്പള്ളി ദേശീയപാത തടഞ്ഞ് കോണ്‍ഗ്രസ് സമരം നടത്തിയത്. […]

കൊച്ചി: സമരത്തിനെതിരെ പ്രതിഷേധിച്ചതിന് പിന്നാലെയുണ്ടായ കോണ്‍ഗ്രസ് ആരോപണത്തെ തുടര്‍ന്ന് വൈദ്യ പരിശോധന നടത്തിയ നടന്‍ ജോജു ജോര്‍ജിന്റെ പരിശോധനാ ഫലം പുറത്തുവന്നു. നടന്‍ മദ്യപിച്ചിരുന്നില്ലെന്നാണ് പരിശോധനാഫലം പറയുന്നത്. ഇതോടെ ജോജു മദ്യപിച്ച് അസഭ്യം പറഞ്ഞുവെന്ന കോണ്‍ഗ്രസ് ഉയര്‍ത്തിയ ആരോപണം തെറ്റാണെന്ന് തെളിഞ്ഞു.
ഇന്ധന വില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് നടത്തിയ ഉപരോധ സമരത്തില്‍ മണിക്കൂറുകളോളം റോഡ് ബ്ലോക്ക് ആക്കിയതിനെതിരെ നടന്‍ ജോജു ജോര്‍ജ് റോഡിലിറങ്ങി സമരക്കാര്‍ക്കെതിരെ ക്ഷുഭിതനാവുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് വൈറ്റില-ഇടപ്പള്ളി ദേശീയപാത തടഞ്ഞ് കോണ്‍ഗ്രസ് സമരം നടത്തിയത്. മണിക്കൂറുകളോളം യാത്ര തടസപ്പെട്ട ജോജു ഒടുവില്‍ പുറത്തിറങ്ങി സമരക്കാര്‍ക്കെതിരെ രംഗത്തെത്തുകയായിരുന്നു. ബ്ലോക്കില്‍ വലഞ്ഞ യാത്രക്കാരും ജോജുവിനൊപ്പം ചേര്‍ന്നതോടെയാണ് താരത്തിനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്.
ജോജു ജോര്‍ജ് നടത്തിയ പ്രതിഷേധം സിനിമയിലേത് പോലുള്ള ഷോയെന്നാണ് കോണ്‍ഗ്രസ് ആരോപണം. കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ ഷിയാസ് ആണ് ജോജുവിനെതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. മദ്യപിച്ചാണ് ജോജു ജോര്‍ജ് പ്രതികരിച്ചതെന്നും കാറില്‍ മദ്യകുപ്പി ഉണ്ടായിരുന്നുവെന്നും വനിതാ പ്രവര്‍ത്തക ഉള്‍പ്പെടെ അധിക്ഷേപിക്കുന്ന നിലയുണ്ടായെന്നും കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി. എന്നാല്‍ ജോജു മദ്യപിച്ചിട്ടില്ലെന്നാണ് വൈദ്യ പരിശോധനാ ഫലം വ്യക്തമാക്കുന്നത്. താന്‍ മദ്യപാനം നിര്‍ത്തിയിട്ട് അഞ്ച് വര്‍ഷമായെന്ന് ജോജു പറഞ്ഞു. കാറില്‍ മദ്യകുപ്പികള്‍ ഉണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.
മണിക്കൂറുകളായി ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ് സമരത്തിലൂടെ ചെയ്യുന്നത്. അതിനാലാണ് താന്‍ സ്വരം ഉയര്‍ത്തിയത്. രണ്ട് മണിക്കൂറോളമായി ആളുകള്‍ കഷ്ടപ്പെടുകയാണെന്നും താന്‍ ഷോ കാണിക്കാന്‍ വന്നതല്ലെന്നും ജോജു മാധ്യമങ്ങളോട് പറഞ്ഞു.