ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യവുമായി സംയുക്ത ട്രേഡ് യൂണിയന്‍
കാസര്‍കോട്: ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യവുമായി സംയുക്ത ട്രേഡ് യൂണിയന്‍ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം നടത്തി. ലക്ഷദ്വീപിനെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കുക, കരിനിയമം പിന്‍വലിക്കുക, അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. വിദ്യാനഗര്‍ പോസ്റ്റ് ഓഫീസിന് മുന്നില്‍ എസ്.ടി.യു. ജില്ലാ പ്രസിഡണ്ട് അഹ്‌മദ് ഹാജി ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി കെ. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഐ.എന്‍.ടി.യു.സി. നേതാവ് എ. ഷാഹുല്‍ ഹമീദ് സ്വാഗതം പറഞ്ഞു. എസ്.ടി.യു. നേതാക്കളായ സുബൈര്‍, മുത്തലിബ് പാറക്കട്ട, സി.ഐ.ടി.യു. നേതാക്കളായ […]

കാസര്‍കോട്: ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യവുമായി സംയുക്ത ട്രേഡ് യൂണിയന്‍ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം നടത്തി. ലക്ഷദ്വീപിനെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കുക, കരിനിയമം പിന്‍വലിക്കുക, അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. വിദ്യാനഗര്‍ പോസ്റ്റ് ഓഫീസിന് മുന്നില്‍ എസ്.ടി.യു. ജില്ലാ പ്രസിഡണ്ട് അഹ്‌മദ് ഹാജി ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി കെ. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഐ.എന്‍.ടി.യു.സി. നേതാവ് എ. ഷാഹുല്‍ ഹമീദ് സ്വാഗതം പറഞ്ഞു. എസ്.ടി.യു. നേതാക്കളായ സുബൈര്‍, മുത്തലിബ് പാറക്കട്ട, സി.ഐ.ടി.യു. നേതാക്കളായ വി.സി. മാധവന്‍, വിനോദ് സംസാരിച്ചു. കാസര്‍കോട് ഹെഡ്‌പോസ്റ്റോഫീസിന് മുന്നില്‍ നടന്ന പ്രതിഷേധം ടി.കെ രാജന്‍ ഉദ്ഘാടനം ചെയ്തു. അസ്‌കര്‍ കടവത്ത് അധ്യക്ഷതവഹിച്ചു. ഹരീന്ദ്രന്‍, ഹനീഫ് കടപ്പുറം, ഭാസ്‌കരന്‍, അബ്ദുല്‍ റഹ്‌മാന്‍, ജാനകി നേതൃത്വം നല്‍കി.