സ്‌കൂള്‍ വാഹനങ്ങളില്‍ റവന്യൂ, ആര്‍.ടി.ഒ സംയുക്ത പരിശോധന

കാസര്‍കോട്: ജില്ലയിലെ സ്‌കൂള്‍ വാഹനങ്ങളില്‍ കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് കാസര്‍കോട്, ഹൊസ്ദുര്‍ഗ് താലൂക്കുകളില്‍ റവന്യൂ വിഭാഗവും ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റ് ടീമും സംയുക്ത പരിശോധന നടത്തി. കാസര്‍കോട് താലൂക്കില്‍ ആര്‍.ഡി.ഒ അതുല്‍ എസ്. നാഥിന്റെ നേതൃത്വത്തിലും ഹൊസ്ദുര്‍ഗ് താലൂക്കില്‍ സബ് കലക്ടര്‍ സൂഫിയാന്‍ അഹമ്മദിന്റെ നേതൃത്വത്തിലുമായിരുന്നു പരിശോധന. ഹൊസ്ദുര്‍ഗ് താലൂക്കില്‍ 16 സ്‌കൂള്‍ വാഹനങ്ങള്‍ പരിശോധിച്ചു. ഒരെണ്ണം പരിധിയില്‍ അധികം കുട്ടികളെ കയറ്റിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് 1500 രൂപ പിഴ ഈടാക്കി. ജോയിന്റ് ആര്‍.ടി.ഒ […]

കാസര്‍കോട്: ജില്ലയിലെ സ്‌കൂള്‍ വാഹനങ്ങളില്‍ കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് കാസര്‍കോട്, ഹൊസ്ദുര്‍ഗ് താലൂക്കുകളില്‍ റവന്യൂ വിഭാഗവും ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റ് ടീമും സംയുക്ത പരിശോധന നടത്തി. കാസര്‍കോട് താലൂക്കില്‍ ആര്‍.ഡി.ഒ അതുല്‍ എസ്. നാഥിന്റെ നേതൃത്വത്തിലും ഹൊസ്ദുര്‍ഗ് താലൂക്കില്‍ സബ് കലക്ടര്‍ സൂഫിയാന്‍ അഹമ്മദിന്റെ നേതൃത്വത്തിലുമായിരുന്നു പരിശോധന. ഹൊസ്ദുര്‍ഗ് താലൂക്കില്‍ 16 സ്‌കൂള്‍ വാഹനങ്ങള്‍ പരിശോധിച്ചു. ഒരെണ്ണം പരിധിയില്‍ അധികം കുട്ടികളെ കയറ്റിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് 1500 രൂപ പിഴ ഈടാക്കി. ജോയിന്റ് ആര്‍.ടി.ഒ ബിജു, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍നാരായ സാജു ഫ്രാന്‍സിസ്, ജയന്‍, എ.എം.വി.ഐമാരായ സി.വി ജിജോ വിജയ്, സുധീഷ്, പി.വി വിജേഷ്, വിനീത് എന്നിവര്‍ പങ്കെടുത്തു.
കാസര്‍കോട് താലൂക്കില്‍ 12 വാഹനങ്ങള്‍ പരിശോധിച്ചു. എട്ടെണ്ണം പരിധിയിലധികം കുട്ടികളെ കയറ്റിയതായി കണ്ടെത്തി. 9500 രൂപ പിഴ ഈടാക്കി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ചന്ദ്രകുമാര്‍, എ.എം.വി.ഐ എം.പ്രവീണ്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles
Next Story
Share it