ബി.ജെ.പിയില്‍ ചേര്‍ന്നത് തനിക്ക് സ്വപ്ന ലോകം പോലെ- പത്മജ വേണുഗോപാല്‍

കാസര്‍കോട്: ബി.ജെ.പിയില്‍ ചേര്‍ന്നത് തനിക്ക് സ്വപ്‌നലോകം പോലെയാണെന്ന് പത്മജ വേണുഗോപാല്‍ പറഞ്ഞു. എന്‍.ഡി.എ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ലീഡര്‍ഷിപ്പ്, ഒത്തൊരുമ എന്നിവയാണ് തന്നെ ബി.ജെ.പിയിലേക്ക് എത്തിച്ചതെന്നും ഇനിയും ഒരുപാട് പേര്‍ കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലേക്ക് എത്തുമെന്നും അവര്‍ പറഞ്ഞു. ബി.ജെ.പി അംഗത്വം സ്വീകരിച്ച ശേഷം ആദ്യമായി കാസര്‍കോട്ടെത്തിയ പത്മജയെ എന്‍.ഡി.എ നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു. ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡണ്ട് സി.കെ പത്മനാഭന്‍ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തി. വിവിധ […]

കാസര്‍കോട്: ബി.ജെ.പിയില്‍ ചേര്‍ന്നത് തനിക്ക് സ്വപ്‌നലോകം പോലെയാണെന്ന് പത്മജ വേണുഗോപാല്‍ പറഞ്ഞു. എന്‍.ഡി.എ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ലീഡര്‍ഷിപ്പ്, ഒത്തൊരുമ എന്നിവയാണ് തന്നെ ബി.ജെ.പിയിലേക്ക് എത്തിച്ചതെന്നും ഇനിയും ഒരുപാട് പേര്‍ കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലേക്ക് എത്തുമെന്നും അവര്‍ പറഞ്ഞു. ബി.ജെ.പി അംഗത്വം സ്വീകരിച്ച ശേഷം ആദ്യമായി കാസര്‍കോട്ടെത്തിയ പത്മജയെ എന്‍.ഡി.എ നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു. ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡണ്ട് സി.കെ പത്മനാഭന്‍ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തി. വിവിധ ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരും സ്ഥാനാര്‍ത്ഥി എം.എല്‍ അശ്വിനിക്ക് പിന്തുണ അറിയിച്ച് റോഡ് ഷോയിലും പങ്കെടുത്തു. യോഗത്തില്‍ രവീശതന്ത്രി കുണ്ടാര്‍ അധ്യക്ഷത വഹിച്ചു. കെ. ശ്രീകാന്ത്, കെ, രഞ്ജിത്, പി. സുരേഷ് കുമാര്‍ ഷെട്ടി, എം. സഞ്ജീവ ഷെട്ടി, പ്രമീള സി. നായ്ക്, എം. നാരായണ ഭട്ട്, വി. ബാലകൃഷ്ണ ഭട്ട്, ശ്രീധരന്‍, വി. രവീന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles
Next Story
Share it