ജില്ലയുടെ വികസനത്തിന് മറ്റ് എം.എല്‍.എമാര്‍ക്കൊപ്പം കൈകോര്‍ക്കും-എം. രാജഗോപാലന്‍

കാസര്‍കോട്: ജില്ലയുടെ പൊതുവികസനത്തിന് മറ്റു എം.എല്‍.എമാര്‍ക്കൊപ്പം സഹകരിച്ചുപ്രവര്‍ത്തിക്കുമെന്ന് തൃക്കരിപ്പൂരില്‍ നിന്ന് വിജയിച്ച എം. രാജഗോപാലന്‍ പറഞ്ഞു. പ്രസ്‌ക്ലബ്ബിന്റെ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അഞ്ച് വര്‍ഷം 1436 കോടി രൂപയുടെ വികസനങ്ങളാണ് നടപ്പിലാക്കിയത്. ഇത് ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ തന്നെ അവര്‍ സമ്മാനിച്ച വിജയമാണിത്. കോവിഡ് ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം കാര്യക്ഷമമായി പ്രവര്‍ത്തിക്കാനായി. സി.ആര്‍.എഫ് ഫണ്ട് ഉപയോഗിച്ച് 75 ലക്ഷം രൂപയാണ് സാംസ്‌കാരിക സംഘടനകളുടെ സഹായത്തോടെ ദുരിതമനുഭവിക്കുന്നവര്‍ക്കായി ചെലവാക്കിയത്. മതന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ ഇടതുപക്ഷത്തിനെ […]

കാസര്‍കോട്: ജില്ലയുടെ പൊതുവികസനത്തിന് മറ്റു എം.എല്‍.എമാര്‍ക്കൊപ്പം സഹകരിച്ചുപ്രവര്‍ത്തിക്കുമെന്ന് തൃക്കരിപ്പൂരില്‍ നിന്ന് വിജയിച്ച എം. രാജഗോപാലന്‍ പറഞ്ഞു. പ്രസ്‌ക്ലബ്ബിന്റെ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അഞ്ച് വര്‍ഷം 1436 കോടി രൂപയുടെ വികസനങ്ങളാണ് നടപ്പിലാക്കിയത്. ഇത് ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ തന്നെ അവര്‍ സമ്മാനിച്ച വിജയമാണിത്. കോവിഡ് ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം കാര്യക്ഷമമായി പ്രവര്‍ത്തിക്കാനായി. സി.ആര്‍.എഫ് ഫണ്ട് ഉപയോഗിച്ച് 75 ലക്ഷം രൂപയാണ് സാംസ്‌കാരിക സംഘടനകളുടെ സഹായത്തോടെ ദുരിതമനുഭവിക്കുന്നവര്‍ക്കായി ചെലവാക്കിയത്. മതന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ ഇടതുപക്ഷത്തിനെ കഴിയുവെന്ന് ജനങ്ങള്‍ മനസ്സിലാക്കിയതാണ് വലിയ വിജയം സമ്മാനിച്ചത്. ന്യൂനപക്ഷ മേഖലകളില്‍ ഇത്തവണ ഇടത് അനുകൂല സാഹചര്യമാണുണ്ടായത്. മണ്ഡലത്തില്‍ തുടങ്ങിവെച്ച വികസന പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കും. നീലേശ്വരം ടൗണ്‍ കേന്ദ്രീകരിച്ച് മിനി സിവില്‍ സ്റ്റേഷനാക്കും. യുവാക്കള്‍ക്ക് തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിന് പുതിയ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കും. ചീമേനിയില്‍ 100 ഏക്കര്‍ പറമ്പില്‍ വ്യവസായ പാര്‍ക്ക് യാഥാര്‍ത്ഥ്യമാക്കും. വനിതകള്‍ക്കും പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുമായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും-അദ്ദേഹം പറഞ്ഞു. പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു.

Related Articles
Next Story
Share it