മെഗാ ലേലത്തിലേക്ക് 'റൂട്ട്' തെളിയുന്നു; അടുത്ത ലേലത്തില്‍ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ക്യാപ്റ്റന്‍ ജോ റൂട്ടും
മുംബൈ: ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റന്‍ ജോ റൂട്ടും ഐപിഎല്ലില്‍ കളിക്കാനൊരുങ്ങുന്നു. അടുത്ത സീസണിലെ മെഗാ താരലേലത്തില്‍ താരം പേര് രജിസ്റ്റര്‍ ചെയ്യുമെന്നാണ് റിപോര്‍ട്ട്. ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ വന്‍മതിലായി നിലകൊള്ളുന്ന റൂട്ട് ആദ്യമായാണ് ഐപിഎല്ലിനെത്തുന്നത്. നേരത്തെ 2018ല്‍ ഐപിഎല്ലിന്റെ ഭാഗമാകാനൊരുങ്ങി താര ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും ടീമിന്റെ ഭാഗമാകാന്‍ താരത്തിന് സാധിച്ചിരുന്നില്ല. അടുത്ത സീസണില്‍ ഐപിഎല്ലിലേക്ക് പുതിയ രണ്ട് ടീമുകള്‍ വരികയും മെഗാ താര ലേലം നടക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ റൂട്ടിന് അവസരം ലഭിച്ചേക്കുമെന്നാണ് കണക്കുകൂട്ടുന്നത്. പുതിയ ടീമുകള്‍ […]

മുംബൈ: ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റന്‍ ജോ റൂട്ടും ഐപിഎല്ലില്‍ കളിക്കാനൊരുങ്ങുന്നു. അടുത്ത സീസണിലെ മെഗാ താരലേലത്തില്‍ താരം പേര് രജിസ്റ്റര്‍ ചെയ്യുമെന്നാണ് റിപോര്‍ട്ട്. ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ വന്‍മതിലായി നിലകൊള്ളുന്ന റൂട്ട് ആദ്യമായാണ് ഐപിഎല്ലിനെത്തുന്നത്. നേരത്തെ 2018ല്‍ ഐപിഎല്ലിന്റെ ഭാഗമാകാനൊരുങ്ങി താര ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും ടീമിന്റെ ഭാഗമാകാന്‍ താരത്തിന് സാധിച്ചിരുന്നില്ല.
അടുത്ത സീസണില്‍ ഐപിഎല്ലിലേക്ക് പുതിയ രണ്ട് ടീമുകള്‍ വരികയും മെഗാ താര ലേലം നടക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ റൂട്ടിന് അവസരം ലഭിച്ചേക്കുമെന്നാണ് കണക്കുകൂട്ടുന്നത്. പുതിയ ടീമുകള്‍ വരുന്നതോടെ 16 വിദേശ താരങ്ങള്‍ക്ക് കൂടി ഐപിഎല്ലില്‍ അവസരമൊരുങ്ങിയേക്കും. ഐപിഎല്ലിന് പുറമേ ട്വന്റി 20 ലോകകപ്പില്‍ കളിക്കുക എന്ന സ്വപ്നവും റൂട്ടിനുണ്ട്.
കരിയറിന്റെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ ഐപിഎല്ലിന്റെ ഭാഗമാകുമെന്നും ഐപിഎല്ലിന്റെ ഭാഗമായി അതിനെ അനുഭവിച്ചറിയാന്‍ ആഗ്രഹമുണ്ടെന്നും കഴിഞ്ഞ വര്‍ഷം റൂട്ട് പ്രതികരിച്ചിരുന്നു. ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ ആണെങ്കിലും പരിമിത ഓവര്‍ ക്രിക്കറ്റില്‍ പ്രത്യേകിച്ച് ട്വന്റി 20 യില്‍ റൂട്ട് ഇംഗ്ലണ്ട് ടീമിലെ സ്ഥിരം സാന്നിധ്യമല്ല. 30 വയസ്സുകാരനായ ജോ റൂട്ട് 2019 മെയിലാണ് അവസാനമായി ഇംഗ്ലണ്ട് ജേഴ്‌സിയില്‍ ട്വന്റി 20 മതസ്രം കളിച്ചത്. ഇത്തവണത്തെ ട്വന്റി 20 ലോകകപ്പ് ടീമിലും റൂട്ട് ഇടം പിടിച്ചിട്ടില്ല.