ജോഡോ യാത്രയില്‍ രാഹുലിനൊപ്പം<br>നടക്കാന്‍ ഒരു കാസര്‍കോട്ടുകാരനും

കാഞ്ഞങ്ങാട്: ഒരുമിച്ചു ചേരു.. രാജ്യം ഒന്നിക്കുമെന്ന മുദ്രാവാക്യവുമായി 3570 കിലോ മീറ്ററിലധികം രാഹുല്‍ഗാന്ധി ഭാരത് ജോഡോ യാത്രയുമായി നടന്നു നീങ്ങുമ്പോള്‍ കൂടെ നടക്കാന്‍ ഒരു കാസര്‍കോട്ടുകാരനുമുണ്ട്. ചീമേനി മണ്ഡലം കോണ്‍ഗ്രസ് മുന്‍ ജനറല്‍ സെക്രട്ടറി ചീമേനി പുത്തൂരിലെ ശ്രീവത്സനാണ് യാത്രയിലെ 118 സ്ഥിരാംഗങ്ങളില്‍ കാസര്‍കോടിനെ പ്രതിനിധീകരിക്കുന്നത്. സംസ്ഥാനത്തു നിന്നുള്ള 10 പേരില്‍ ഒരാള്‍ കൂടിയാണ് ഈ 43 കാരന്‍.രാഹുല്‍ ഗാന്ധി യാത്രക്കൊരുങ്ങുമ്പോള്‍ തന്നെ കൂടെ നടക്കണമെന്ന ആഗ്രഹത്താല്‍ പാര്‍ട്ടിയുടെ കീഴ് ഘടകങ്ങള്‍ വഴി അപേക്ഷ നല്‍കിയെങ്കിലും സംസ്ഥാനത്തെ […]

കാഞ്ഞങ്ങാട്: ഒരുമിച്ചു ചേരു.. രാജ്യം ഒന്നിക്കുമെന്ന മുദ്രാവാക്യവുമായി 3570 കിലോ മീറ്ററിലധികം രാഹുല്‍ഗാന്ധി ഭാരത് ജോഡോ യാത്രയുമായി നടന്നു നീങ്ങുമ്പോള്‍ കൂടെ നടക്കാന്‍ ഒരു കാസര്‍കോട്ടുകാരനുമുണ്ട്. ചീമേനി മണ്ഡലം കോണ്‍ഗ്രസ് മുന്‍ ജനറല്‍ സെക്രട്ടറി ചീമേനി പുത്തൂരിലെ ശ്രീവത്സനാണ് യാത്രയിലെ 118 സ്ഥിരാംഗങ്ങളില്‍ കാസര്‍കോടിനെ പ്രതിനിധീകരിക്കുന്നത്. സംസ്ഥാനത്തു നിന്നുള്ള 10 പേരില്‍ ഒരാള്‍ കൂടിയാണ് ഈ 43 കാരന്‍.
രാഹുല്‍ ഗാന്ധി യാത്രക്കൊരുങ്ങുമ്പോള്‍ തന്നെ കൂടെ നടക്കണമെന്ന ആഗ്രഹത്താല്‍ പാര്‍ട്ടിയുടെ കീഴ് ഘടകങ്ങള്‍ വഴി അപേക്ഷ നല്‍കിയെങ്കിലും സംസ്ഥാനത്തെ പദയാത്രയില്‍ പങ്കെടുക്കാന്‍ മാത്രമായിരുന്നു അവസരം ലഭിച്ചത്.
വീണ്ടും അപേക്ഷ നല്‍കിയപ്പോള്‍ ശ്രീവത്സന്റെ പ്രകടനം കൂടി കണ്ട് അദ്ദേഹത്തെ ദേശീയ തലത്തിലുള്ള യാത്രയ്ക്ക് തിരഞ്ഞെടുക്കുകയായിരുന്നു.
ഇന്നലെ നിലമ്പൂരില്‍ വച്ച് സങ്കടത്തോടെ യാത്ര അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങാനുള്ള ഒരുക്കത്തിനിടെയാണ് രാഹുലിനൊപ്പം യാത്ര തുടരാന്‍ അവസരം ലഭിച്ചത്.
രാഹുല്‍ ഉയര്‍ത്തിപ്പിടിച്ച മുദ്രാവാക്യത്തോടുള്ള വലിയ ആവേശത്താലാണ് അദ്ദേഹം പങ്കെടുക്കുന്നത്. ഇപ്പോള്‍ ഭിന്നിച്ചു നില്‍ക്കുന്ന രാജ്യത്തെ ഒന്നിച്ചു ചേര്‍ക്കുകയെന്നത് മഹത്തായ ആശയമാണെന്നും ഈ മുദ്രാവാക്യവുമായി രാഹുല്‍ ഗാന്ധി നീങ്ങുമ്പോള്‍ ഇതൊരു രണ്ടാം സ്വാതന്ത്രസമരമാണെന്നുമാണ് ശ്രീവല്‍സന്‍ കണക്കാക്കുന്നത്. കന്യാകുമാരിയില്‍ നിന്നും ഈ മാസം ആറിനു ചുവടു വച്ചു തുടങ്ങി അടുത്ത വര്‍ഷം ജനുവരിയില്‍ കശ്മീരില്‍ സമാപിക്കുമ്പോള്‍ ഈ പോരാട്ടത്തില്‍ രാഹുലിനൊപ്പം ചേരാനായല്ലോയെന്ന ആത്മ സംതൃപ്തിയാണ് തനിക്കുള്ളതെന്ന് ശ്രീവത്സന്‍ പറഞ്ഞു.

Related Articles
Next Story
Share it