82 കായിക താരങ്ങള്‍ക്ക് ജോലി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: 82 കായിക താരങ്ങള്‍ക്ക് ജോലി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. മുപ്പത്തഞ്ചാമത് ദേശീയ ഗെയിംസില്‍ കേരളത്തെ പ്രതിനിധാനം ചെയ്ത് ടീം ഇനങ്ങളില്‍ വെള്ളി, വെങ്കല മെഡലുകള്‍ നേടിയ 82 കായിക താരങ്ങള്‍ക്കാണ് ജോലി നല്‍കുക. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. കായിക യുവജന കാര്യ ഡയറക്ടറേറ്റില്‍ സൂപ്പര്‍ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ചാണ് ഇവരെ നിയമിക്കുക. നിയമസഭാംഗമായിരിക്കെ അന്തരിച്ച കെ.വി. വിജയദാസിന്റെ മക്കളില്‍ ഒരാള്‍ക്ക് എന്‍ട്രി കേഡറില്‍ ജോലി നല്‍കാന്‍ തീരുമാനിച്ചു. അതിക്രമത്തിനിരയായി മരണപ്പെടുന്ന പട്ടികജാതി-പട്ടികവര്‍ഗ്ഗത്തില്‍ പെട്ടവരുടെ ആശ്രിതര്‍ക്ക് […]

തിരുവനന്തപുരം: 82 കായിക താരങ്ങള്‍ക്ക് ജോലി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. മുപ്പത്തഞ്ചാമത് ദേശീയ ഗെയിംസില്‍ കേരളത്തെ പ്രതിനിധാനം ചെയ്ത് ടീം ഇനങ്ങളില്‍ വെള്ളി, വെങ്കല മെഡലുകള്‍ നേടിയ 82 കായിക താരങ്ങള്‍ക്കാണ് ജോലി നല്‍കുക. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. കായിക യുവജന കാര്യ ഡയറക്ടറേറ്റില്‍ സൂപ്പര്‍ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ചാണ് ഇവരെ നിയമിക്കുക.

നിയമസഭാംഗമായിരിക്കെ അന്തരിച്ച കെ.വി. വിജയദാസിന്റെ മക്കളില്‍ ഒരാള്‍ക്ക് എന്‍ട്രി കേഡറില്‍ ജോലി നല്‍കാന്‍ തീരുമാനിച്ചു. അതിക്രമത്തിനിരയായി മരണപ്പെടുന്ന പട്ടികജാതി-പട്ടികവര്‍ഗ്ഗത്തില്‍ പെട്ടവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുന്ന പദ്ധതിപ്രകാരം ചാലക്കുടി വലയങ്ങര വീട്ടില്‍ ശശികുമാറിന്റെ ഭാര്യ അംബികാ സുനിക്ക് ലാസ്റ്റ് ഗ്രേഡ് തസ്തികകയില്‍ തൃശ്ശൂര്‍ ജില്ലയില്‍ നിയമനം നല്‍കും.

Related Articles
Next Story
Share it