ചുവപ്പ് ജനങ്ങള്‍ക്കിടയില്‍ ഭീതിയും അസ്വസ്ഥയും ഉണ്ടാക്കുന്നു; ജമ്മു കശ്മീരില്‍ സൈനിക വാഹനങ്ങളില്‍ ചുവപ്പിന് പകരം ഇനി നീല പതാകകള്‍

ന്യൂഡെല്‍ഹി: സൈനിക വാഹനങ്ങളില്‍ ചുവന്ന പതാകയ്ക്ക് പകരം ഇനി നീല പതാകകള്‍ സ്ഥാപിക്കാന്‍ തീരുമാനം. ചുവപ്പ് നിറം ജനങ്ങള്‍ക്കിടയില്‍ ഭീതിയും അസ്വസ്ഥയും ഉണ്ടാക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നീക്കം. ഇനിമുതല്‍ നീലപതാക ഉയര്‍ത്തിക്കൊണ്ടായിരിക്കും ജമ്മുകശ്മീരിലെ സൈനിക വാഹനവ്യൂഹങ്ങള്‍ നീങ്ങുക. കശ്മീര്‍ തഴ് വരകളിലും സൈന്യം നീലപതാകയും ഏന്തിയായിരിക്കും ഇറങ്ങുക. ഒപ്പം സൈനിക ക്യാമ്പുകളിലെല്ലാം നീലപതാകയാക്കുമെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. കൂടാതെ സൈന്യത്തിന്റെ പൊതുവേഷത്തിലും മാറ്റം വരുത്തും. ഇനിമുതല്‍ ലാത്തികളാവില്ല. പകരം വിസില്‍ ആയിരിക്കും ഉപയോഗിക്കുകയെന്ന് ലഫ്റ്റനന്റ് കേണല്‍ ക്യു […]

ന്യൂഡെല്‍ഹി: സൈനിക വാഹനങ്ങളില്‍ ചുവന്ന പതാകയ്ക്ക് പകരം ഇനി നീല പതാകകള്‍ സ്ഥാപിക്കാന്‍ തീരുമാനം. ചുവപ്പ് നിറം ജനങ്ങള്‍ക്കിടയില്‍ ഭീതിയും അസ്വസ്ഥയും ഉണ്ടാക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നീക്കം. ഇനിമുതല്‍ നീലപതാക ഉയര്‍ത്തിക്കൊണ്ടായിരിക്കും ജമ്മുകശ്മീരിലെ സൈനിക വാഹനവ്യൂഹങ്ങള്‍ നീങ്ങുക. കശ്മീര്‍ തഴ് വരകളിലും സൈന്യം നീലപതാകയും ഏന്തിയായിരിക്കും ഇറങ്ങുക. ഒപ്പം സൈനിക ക്യാമ്പുകളിലെല്ലാം നീലപതാകയാക്കുമെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

കൂടാതെ സൈന്യത്തിന്റെ പൊതുവേഷത്തിലും മാറ്റം വരുത്തും. ഇനിമുതല്‍ ലാത്തികളാവില്ല. പകരം വിസില്‍ ആയിരിക്കും ഉപയോഗിക്കുകയെന്ന് ലഫ്റ്റനന്റ് കേണല്‍ ക്യു ഖാന്‍ വാര്‍ത്താ ഏജന്‍സിയോട് അറിയിച്ചു. സൈനിക വാഹനങ്ങളില്‍ ജമ്മുകശ്മീരിനെ ഓര്‍മ്മിപ്പിക്കുന്ന ചിത്രങ്ങള്‍ പതിപ്പിക്കും. മതിലുകളില്‍ വിജയം കൈവരിച്ചിട്ടുള്ള സംസ്ഥാനത്തെ യുവാക്കളുടെ ചിത്രവും നല്‍കുമെന്നും ലഫ്റ്റനന്റ് കേണല്‍ കൂട്ടിച്ചേര്‍ത്തു.

Related Articles
Next Story
Share it