ശ്രീഗനറില്‍ ഡ്രോണുകള്‍ വില്‍ക്കുന്നതിനും ഉപയോഗിക്കുന്നതിനും വിലക്ക്; കൈവശമുള്ളവര്‍ പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കാന്‍ നിര്‍ദേശം
ശ്രീനഗര്‍: സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ജമ്മു കശ്മീരിലെ ശ്രീഗനറില്‍ ഡ്രോണുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഡ്രോണുകള്‍ വില്‍ക്കുന്നതിനും ഉപയോഗിക്കുന്നതിനും കൈവശം വെക്കുന്നതിനും ജില്ലാ ഭരണകൂടം നിരോധനമേര്‍പ്പെടുത്തി. ജമ്മുവില്‍ എയര്‍ ബേസ് സ്റ്റേഷനില്‍ ഡ്രോണാക്രമണം നടന്നതിന്റെയും സൈനിക കേന്ദ്രങ്ങള്‍ക്ക് സമീപം നിരവധി തവണ ഡ്രോണുകള്‍ കാണപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് മുന്‍കരുതല്‍ നടപടി സ്വീകരിച്ചത്. പ്രധാന മേഖലകളിലെയും ജനസാന്ദ്രതയേറിയ സ്ഥലങ്ങളിലെയും വ്യോമ മേഖല സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താന്‍ ശ്രീനഗര്‍ ജില്ല മജിസ്ട്രേറ്റ് മുഹമ്മദ് ഐജാസ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. ഡ്രോണ്‍ ക്യാമറകള്‍ ഉള്‍പ്പെടെ കൈവശമുള്ളവര്‍ […]

ശ്രീനഗര്‍: സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ജമ്മു കശ്മീരിലെ ശ്രീഗനറില്‍ ഡ്രോണുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഡ്രോണുകള്‍ വില്‍ക്കുന്നതിനും ഉപയോഗിക്കുന്നതിനും കൈവശം വെക്കുന്നതിനും ജില്ലാ ഭരണകൂടം നിരോധനമേര്‍പ്പെടുത്തി. ജമ്മുവില്‍ എയര്‍ ബേസ് സ്റ്റേഷനില്‍ ഡ്രോണാക്രമണം നടന്നതിന്റെയും സൈനിക കേന്ദ്രങ്ങള്‍ക്ക് സമീപം നിരവധി തവണ ഡ്രോണുകള്‍ കാണപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് മുന്‍കരുതല്‍ നടപടി സ്വീകരിച്ചത്.
പ്രധാന മേഖലകളിലെയും ജനസാന്ദ്രതയേറിയ സ്ഥലങ്ങളിലെയും വ്യോമ മേഖല സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താന്‍ ശ്രീനഗര്‍ ജില്ല മജിസ്ട്രേറ്റ് മുഹമ്മദ് ഐജാസ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. ഡ്രോണ്‍ ക്യാമറകള്‍ ഉള്‍പ്പെടെ കൈവശമുള്ളവര്‍ കൃത്യമായ രേഖകളോടെ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കണം.
ഔദ്യോഗികമായുള്ള ഡ്രോണ്‍ ഉപയോഗങ്ങള്‍ മുന്‍കൂട്ടി പോലീസിനെ അറിയിക്കണം. ഏതാനും ദിവസം മുമ്പ് ജമ്മുവിലെ എയര്‍ഫോഴ്സ് സ്റ്റേഷന് നേരെ ഡ്രോണ്‍ ആക്രമണം നടന്നിരുന്നു. രണ്ട് സൈനികര്‍ക്ക് ചെറിയ പരിക്കേല്‍ക്കുകയും കെട്ടിടത്തിന് തകരാര്‍ സംഭവിക്കുകയും ചെയ്തിരുന്നു. ഡ്രോണ്‍ ഉപയോഗിച്ചുള്ള ആദ്യ ഭീകരാക്രമണമായാണ് ഇതിനെ കണക്കാക്കുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സൈനിക സ്റ്റേഷന് സമീപ മേഖലകളില്‍ നിരവധി തവണ ഡ്രോണുകള്‍ കണ്ടെത്തി. ഇതിനെ തുടര്‍ന്നാണ് ജാഗ്രത ശക്തമാക്കിയത്.