ജിയോ-എയര്‍ടെല്‍ ഡീല്‍; ഭാരതി എയര്‍ടെല്‍ സ്‌പെക്ട്രം 1500 കോടിക്ക് ജിയോയ്ക്ക് വിറ്റു

മുംബൈ: രാജ്യത്തെ ടെലികോം രംഗത്ത് പരസ്പര എതിരാളികളായ ജിയോയും എയര്‍ടെലും തമ്മില്‍ 1500 കോടിയുടെ ബിസിനസ് ഡീല്‍. ഭാരതി എയര്‍ടെല്‍ സ്‌പെക്ട്രം ജിയോയ്ക്ക് വിറ്റു. 800 മെഗാഹെര്‍ട്‌സ് ബാന്റില്‍ ആന്ധ്രപ്രദേശ്, ദില്ലി, മുംബൈ സര്‍ക്കിളുകളിലെ സ്‌പെക്ട്രമാണ് ജിയോയ്ക്ക് വിറ്റത്. ടെലികോം മന്ത്രാലയം പുറപ്പെടുവിച്ച സ്‌പെക്ട്രം ട്രേഡിംഗ് നിബന്ധനകള്‍ അനുസരിച്ചാണ് ഇടപാടെന്ന് ജിയോ വ്യക്തമാക്കി. ഇടപാടിലൂടെ 1037.6 കോടി രൂപ എയര്‍ടെലിന് കിട്ടും. അതിന് പുറമെ സ്‌പെക്ട്രവുമായി ബന്ധപ്പെട്ട 459 കോടി കോടി രൂപയുടെ ഭാവി ബാധ്യതകളും ജിയോ […]

മുംബൈ: രാജ്യത്തെ ടെലികോം രംഗത്ത് പരസ്പര എതിരാളികളായ ജിയോയും എയര്‍ടെലും തമ്മില്‍ 1500 കോടിയുടെ ബിസിനസ് ഡീല്‍. ഭാരതി എയര്‍ടെല്‍ സ്‌പെക്ട്രം ജിയോയ്ക്ക് വിറ്റു. 800 മെഗാഹെര്‍ട്‌സ് ബാന്റില്‍ ആന്ധ്രപ്രദേശ്, ദില്ലി, മുംബൈ സര്‍ക്കിളുകളിലെ സ്‌പെക്ട്രമാണ് ജിയോയ്ക്ക് വിറ്റത്.

ടെലികോം മന്ത്രാലയം പുറപ്പെടുവിച്ച സ്‌പെക്ട്രം ട്രേഡിംഗ് നിബന്ധനകള്‍ അനുസരിച്ചാണ് ഇടപാടെന്ന് ജിയോ വ്യക്തമാക്കി. ഇടപാടിലൂടെ 1037.6 കോടി രൂപ എയര്‍ടെലിന് കിട്ടും. അതിന് പുറമെ സ്‌പെക്ട്രവുമായി ബന്ധപ്പെട്ട 459 കോടി കോടി രൂപയുടെ ഭാവി ബാധ്യതകളും ജിയോ ഏറ്റെടുക്കും. ഉപയോഗിക്കാതെ വെച്ചിരുന്ന സ്‌പെക്ട്രത്തില്‍ നിന്ന് വരുമാനം നേടാന്‍ ഇതിലൂടെ സാധിച്ചെന്ന് ഭാരതി എയര്‍ടെല്‍ ഇന്ത്യ-ദക്ഷിണേഷ്യ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ ഗോപാല്‍ വിത്തല്‍ പ്രതികരിച്ചു.

Related Articles
Next Story
Share it