ജുമുഅ നിസ്‌കാരത്തിന് അനുമതി നല്‍കണം, വിശ്വാസികളുടെ ക്ഷമ ദൗര്‍ബല്യമായി കാണരുത്; ആരാധനാലയങ്ങളില്‍ മാത്രം കര്‍ശന നിയന്ത്രണം തുടരുന്നത് വിശ്വാസികളുടെ പ്രതിഷേധങ്ങള്‍ക്ക് ഇടവരുത്തും; സര്‍ക്കാരിന് മുന്നറിയിപ്പുമായി ജിഫ്രി തങ്ങള്‍

കോഴിക്കോട്: മെയ് ആദ്യവാരം മുതല്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ പല മേഖലകളിലും സര്‍ക്കാര്‍ ഇളവ് നല്‍കിയിട്ടും ആരാധനാലയങ്ങള്‍ മാത്രം തുറക്കാന്‍ അനുമതി നല്‍കാത്തതിനെതിരെ മുന്നറിയിപ്പുമായി ജിഫ്രി തങ്ങള്‍. പൊതുഇടങ്ങളിലും വാഹനങ്ങളിലും മറ്റു ചടങ്ങളിലുമെല്ലാം കൂടുതല്‍ ജനങ്ങള്‍ക്ക് ഇടപഴകാന്‍ അവസരം ലഭിക്കുമ്പോഴും ആരാധനാലയങ്ങളില്‍ മാത്രം കര്‍ശന നിയന്ത്രണം തുടരുന്നത് വിശ്വാസികളുടെ പ്രതിഷേധങ്ങള്‍ക്ക് ഇടവരുത്തുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റായ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രസ്താവനയില്‍ പറഞ്ഞു. സര്‍ക്കാര്‍ വിശ്വാസികളുടെ ക്ഷമ ദൗര്‍ബല്യമായി കാണരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. […]

കോഴിക്കോട്: മെയ് ആദ്യവാരം മുതല്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ പല മേഖലകളിലും സര്‍ക്കാര്‍ ഇളവ് നല്‍കിയിട്ടും ആരാധനാലയങ്ങള്‍ മാത്രം തുറക്കാന്‍ അനുമതി നല്‍കാത്തതിനെതിരെ മുന്നറിയിപ്പുമായി ജിഫ്രി തങ്ങള്‍. പൊതുഇടങ്ങളിലും വാഹനങ്ങളിലും മറ്റു ചടങ്ങളിലുമെല്ലാം കൂടുതല്‍ ജനങ്ങള്‍ക്ക് ഇടപഴകാന്‍ അവസരം ലഭിക്കുമ്പോഴും ആരാധനാലയങ്ങളില്‍ മാത്രം കര്‍ശന നിയന്ത്രണം തുടരുന്നത് വിശ്വാസികളുടെ പ്രതിഷേധങ്ങള്‍ക്ക് ഇടവരുത്തുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റായ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രസ്താവനയില്‍ പറഞ്ഞു.

സര്‍ക്കാര്‍ വിശ്വാസികളുടെ ക്ഷമ ദൗര്‍ബല്യമായി കാണരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പ്രോട്ടോകോള്‍ പാലിച്ച് ജുമുഅ നമസ്‌കാരത്തിന് ഇളവുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അനുമതി നല്‍കാത്തത് പ്രതിഷേധാര്‍ഹമാണെന്നും കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായും പാലിച്ച് ആവശ്യമായ എണ്ണം വിശ്വാസികളെ ഉള്‍പ്പെടുത്തി ജുമുഅക്കും ബലിപെരുന്നാള്‍ നമസ്‌കാരത്തിനും അനുമതി നല്‍കണമെന്നും തങ്ങള്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഈ വിഷയം ചര്‍ച്ചചെയ്യാന്‍ സമസ്തയുടെയും പോഷക സംഘടനകളുടെയും ഏകോപന സമിതി യോഗം ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിക്ക് ചേളാരി സമസ്താലയത്തില്‍ ചേരുമെന്ന് തങ്ങള്‍ അറിയിച്ചു.

Related Articles
Next Story
Share it