മുസ്ലിം ലീഗിനെതിരെ മത്സരിക്കുന്ന വിമതരെ പരാജയപ്പെടുത്തണമെന്ന് ജിഫ്രി തങ്ങള്‍ പറഞ്ഞെന്ന് ചന്ദ്രികയില്‍ വാര്‍ത്ത; അിസ്ഥാനരഹിതമെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍

കോഴിക്കോട്: സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളുടേതെന്ന പേരില്‍ മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രിക പ്രസിദ്ധീകരിച്ച വാര്‍ത്തയ്‌ക്കെതിരെ ജിഫ്രി തങ്ങള്‍ തന്നെ രംഗത്ത്. മുസ്ലിം ലീഗിനെതിരെ മത്സരിക്കുന്ന വിമതരെ പരാജയപ്പെടുത്തണമെന്ന് ജിഫ്രി തങ്ങള്‍ പറഞ്ഞെന്ന ചന്ദ്രികയിലെ വാര്‍ത്തയാണ് ജിഫ്രി തങ്ങള്‍ തള്ളിയത്. ചന്ദ്രികയിലെ വാര്‍ത്ത തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് സമസ്തയുടെ ഔദ്യോഗിക വാര്‍ത്താകുറിപ്പില്‍ ജിഫ്രി തങ്ങള്‍ പ്രതികരിച്ചു. ഏതെങ്കിലും മുന്നണികളെയോ വ്യക്തികളെയോ സംഘടനകളെയോ തോല്‍പിക്കണമെന്നോ വിജയിപ്പിക്കണമെന്നോ ഇതുവരെ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പാണക്കാട് കുടുംബം നേതൃത്വം നല്‍കുന്ന മുസ്ലിം ലീഗ് […]

കോഴിക്കോട്: സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളുടേതെന്ന പേരില്‍ മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രിക പ്രസിദ്ധീകരിച്ച വാര്‍ത്തയ്‌ക്കെതിരെ ജിഫ്രി തങ്ങള്‍ തന്നെ രംഗത്ത്. മുസ്ലിം ലീഗിനെതിരെ മത്സരിക്കുന്ന വിമതരെ പരാജയപ്പെടുത്തണമെന്ന് ജിഫ്രി തങ്ങള്‍ പറഞ്ഞെന്ന ചന്ദ്രികയിലെ വാര്‍ത്തയാണ് ജിഫ്രി തങ്ങള്‍ തള്ളിയത്.

ചന്ദ്രികയിലെ വാര്‍ത്ത തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് സമസ്തയുടെ ഔദ്യോഗിക വാര്‍ത്താകുറിപ്പില്‍ ജിഫ്രി തങ്ങള്‍ പ്രതികരിച്ചു. ഏതെങ്കിലും മുന്നണികളെയോ വ്യക്തികളെയോ സംഘടനകളെയോ തോല്‍പിക്കണമെന്നോ വിജയിപ്പിക്കണമെന്നോ ഇതുവരെ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പാണക്കാട് കുടുംബം നേതൃത്വം നല്‍കുന്ന മുസ്ലിം ലീഗ് അധികാരത്തില്‍ വരേണ്ടത് അനിവാര്യമാണെന്നും തങ്ങള്‍ പറഞ്ഞതായി ചന്ദ്രിക റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഈ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയില്‍ നിന്നും ഇത്തരമൊരു സമീപനം പ്രതീക്ഷിച്ചില്ലെന്നും തങ്ങള്‍ കുറ്റപ്പെടുത്തി. ചന്ദ്രിക തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

നാദാപുരത്തെ ഒരു പരിപാടിയില്‍ തന്നെ സമീപിച്ചവരോട് തെരെഞ്ഞെടുപ്പിലെ റിബല്‍ ശല്യത്തെ കുറിച്ചും ഹൈദരലി തങ്ങളുടെ തീരുമാനം അംഗീകരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുമൊക്കെ സൗഹൃദ സംഭാഷണത്തില്‍ സംസാരിച്ചത് വര്‍ത്തയാക്കുന്നതും വിവാദത്തിന് ഇടയാക്കുന്നതും മാന്യത അല്ലെന്നും തങ്ങള്‍ പ്രസ്താവനയില്‍ പറഞ്ഞു.

ആശയപരമായി സുന്നി വിഭാഗത്തിന്റെ എതിര്‍ചേരിയിലുള്ള ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ രൂപമായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ലീഗും യുഡിഎഫും ബന്ധമുണ്ടാക്കിയതില്‍ സമസ്തയ്ക്ക് അതിയായ അമര്‍ഷം നേരത്തെയുണ്ടായിരുന്നു. ഇതിനിടെയാണ് ലീഗിനെ വിജയിപ്പിക്കാന്‍ തങ്ങള്‍ ആഹ്വാനം നടത്തിയെന്ന വാര്‍ത്തയെ അപ്പാടെ തള്ളി ജിഫ്രി തങ്ങള്‍ തന്നെ രംഗത്തെത്തിയത്. ഇത് ലീഗിന് ക്ഷീണമായിട്ടുണ്ട്.

Jifri Muthukoya Thangal against Chandrika news

Related Articles
Next Story
Share it