സി.ഐ.സി സമിതികളില്‍ നിന്ന് ജിഫ്രി തങ്ങളും പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരും രാജിവെച്ചു

മലപ്പുറം: സി.ഐ.സി (കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ്) സമിതികളില്‍ നിന്ന് സമസ്ത അധ്യക്ഷന്‍ സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരും രാജിവെച്ചു.സി.ഐ.സി വിഷയത്തില്‍ സമസ്തയുടെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. സി.ഐ.സിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സാദിഖലി തങ്ങള്‍ സമസ്തയുമായി കൂടിയാലോചിക്കുന്നില്ലെന്നും സമസ്ത നേതൃത്വം പരാതി ഉന്നയിച്ചു.ഹക്കീം ഫൈസി അദൃശേരി രാജിവെച്ച ശേഷവും സി.ഐ.സിയും സമസ്തയും രണ്ട് തട്ടിലായിരുന്നു. കഴിഞ്ഞ ദിവസം ഹബീബുള്ള ഫൈസിയെ സാദിഖലി തങ്ങള്‍ സി.ഐ.സി ജനറല്‍ […]

മലപ്പുറം: സി.ഐ.സി (കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ്) സമിതികളില്‍ നിന്ന് സമസ്ത അധ്യക്ഷന്‍ സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരും രാജിവെച്ചു.
സി.ഐ.സി വിഷയത്തില്‍ സമസ്തയുടെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. സി.ഐ.സിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സാദിഖലി തങ്ങള്‍ സമസ്തയുമായി കൂടിയാലോചിക്കുന്നില്ലെന്നും സമസ്ത നേതൃത്വം പരാതി ഉന്നയിച്ചു.
ഹക്കീം ഫൈസി അദൃശേരി രാജിവെച്ച ശേഷവും സി.ഐ.സിയും സമസ്തയും രണ്ട് തട്ടിലായിരുന്നു. കഴിഞ്ഞ ദിവസം ഹബീബുള്ള ഫൈസിയെ സാദിഖലി തങ്ങള്‍ സി.ഐ.സി ജനറല്‍ സെക്രട്ടറിയായി നിയമിച്ചിരുന്നു.
ഇത് സമസ്തയോട് കൂടിയാലോചിച്ചില്ലെന്നതാണ് ഇപ്പോഴത്തെ തര്‍ക്കങ്ങള്‍ക്ക് കാരണമെന്നറിയുന്നു. സി.ഐ.സി ഉപദേശ സമിതിയില്‍ നിന്നടക്കമാണ് ജിഫ്രി തങ്ങളുടെ രാജി.

Related Articles
Next Story
Share it