റോഡുകള്‍ കങ്കണ റണാവത്തിന്റെ കവിളുകളേക്കാള്‍ മിനുസമുള്ളതാക്കും; കോണ്‍ഗ്രസ് എംഎല്‍എയുടെ പരാമര്‍ശം വിവാദത്തില്‍

റാഞ്ചി: റോഡുകള്‍ കങ്കണ റണാവത്തിന്റെ കവിളുകളേക്കാള്‍ മിനുസമുള്ളതാക്കുമെന്ന കോണ്‍ഗ്രസ് എംഎല്‍എയുടെ പരാമര്‍ശം വിവാദത്തില്‍. കോണ്‍ഗ്രസ് എംഎല്‍എ ഇന്‍ഫാന്‍ അന്‍സാരിയാണ് കങ്കണ റണാവത്തിന്റെ കവിളുകളെക്കാള്‍ മനോഹരവും മിനുസമുള്ളതുമായ റോഡുകള്‍ ഉണ്ടാക്കുമെന്ന പരാമര്‍ശം നടത്തി പുലിവാല് പിടിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 'നിങ്ങള്‍ക്ക് ഞാന്‍ ഉറപ്പ് തരുന്നു, ജമാത്രയിലെ റോഡുകള്‍ കങ്കണയുടെ കവിളുകളെക്കാള്‍ മിനുസമുള്ളതായിരിക്കും. ഇത്തരത്തില്‍ ലോകോത്തര നിലവാരമുള്ള പതിനാലോളം റോഡുകളുടെ നിര്‍മ്മാണം ജമാത്രയില്‍ ഉടന്‍ ആരംഭിക്കും' വീഡിയോയില്‍ ഇര്‍ഫാന്‍ പറയുന്നു. വഴികളില്‍ നിറയെ പൊടിയാണ്, അതുമൂലമുണ്ടാകുന്ന […]

റാഞ്ചി: റോഡുകള്‍ കങ്കണ റണാവത്തിന്റെ കവിളുകളേക്കാള്‍ മിനുസമുള്ളതാക്കുമെന്ന കോണ്‍ഗ്രസ് എംഎല്‍എയുടെ പരാമര്‍ശം വിവാദത്തില്‍. കോണ്‍ഗ്രസ് എംഎല്‍എ ഇന്‍ഫാന്‍ അന്‍സാരിയാണ് കങ്കണ റണാവത്തിന്റെ കവിളുകളെക്കാള്‍ മനോഹരവും മിനുസമുള്ളതുമായ റോഡുകള്‍ ഉണ്ടാക്കുമെന്ന പരാമര്‍ശം നടത്തി പുലിവാല് പിടിച്ചത്.

ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 'നിങ്ങള്‍ക്ക് ഞാന്‍ ഉറപ്പ് തരുന്നു, ജമാത്രയിലെ റോഡുകള്‍ കങ്കണയുടെ കവിളുകളെക്കാള്‍ മിനുസമുള്ളതായിരിക്കും. ഇത്തരത്തില്‍ ലോകോത്തര നിലവാരമുള്ള പതിനാലോളം റോഡുകളുടെ നിര്‍മ്മാണം ജമാത്രയില്‍ ഉടന്‍ ആരംഭിക്കും' വീഡിയോയില്‍ ഇര്‍ഫാന്‍ പറയുന്നു.

വഴികളില്‍ നിറയെ പൊടിയാണ്, അതുമൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ കാരണം ജനങ്ങള്‍ വലയുകയാണ്. അതിനാല്‍ പുതിയ റോഡുകള്‍ പണിയുമെന്നും അദ്ദേഹം പറഞ്ഞു. ഇര്‍ഫാന്റെ പരാമര്‍ശത്തിനെതിരെ കടുത്ത വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ ശക്തമാകുന്നുണ്ട്.

Related Articles
Next Story
Share it