മംഗളൂരു ഹമ്പന്‍ കട്ടയിലെ ജ്വല്ലറിയില്‍ ജീവനക്കാരനെ പട്ടാപ്പകല്‍ കുത്തിക്കൊന്നു

മംഗളൂരു: മംഗളൂരു ഹമ്പന്‍കട്ടയിലെ മിലാഗ്രസ് സ്‌കൂളിന് സമീപമുള്ള ജ്വല്ലറിയില്‍ ജീവനക്കാരനെ പട്ടാപ്പകല്‍ കുത്തിക്കൊന്നു. അത്താവര്‍ സ്വദേശി രാഘവേന്ദ്ര(54)ക്കാണ് കുത്തേറ്റത്. കഴുത്തിനും നെഞ്ചിനും ആഴത്തില്‍ മുറിവേറ്റ രാഘവേന്ദ്രയെ ഉടന്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ജ്വല്ലറിയില്‍ രാഘവേന്ദ്ര തനിച്ചായിരുന്നു. ഉച്ചഭക്ഷണം കഴിച്ച് ഉടമ തിരിച്ചുവന്നപ്പോഴാണ് രാഘവേന്ദ്രയെ കുത്തേറ്റ നിലയില്‍ കണ്ടത്. ഉടമ വിവരം പൊലീസില്‍ അറിയിക്കുകയും രാഘവേന്ദ്രയെ ആസ്പത്രിയിലെത്തിക്കുകയും ചെയ്തു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

മംഗളൂരു: മംഗളൂരു ഹമ്പന്‍കട്ടയിലെ മിലാഗ്രസ് സ്‌കൂളിന് സമീപമുള്ള ജ്വല്ലറിയില്‍ ജീവനക്കാരനെ പട്ടാപ്പകല്‍ കുത്തിക്കൊന്നു. അത്താവര്‍ സ്വദേശി രാഘവേന്ദ്ര(54)ക്കാണ് കുത്തേറ്റത്. കഴുത്തിനും നെഞ്ചിനും ആഴത്തില്‍ മുറിവേറ്റ രാഘവേന്ദ്രയെ ഉടന്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ജ്വല്ലറിയില്‍ രാഘവേന്ദ്ര തനിച്ചായിരുന്നു. ഉച്ചഭക്ഷണം കഴിച്ച് ഉടമ തിരിച്ചുവന്നപ്പോഴാണ് രാഘവേന്ദ്രയെ കുത്തേറ്റ നിലയില്‍ കണ്ടത്. ഉടമ വിവരം പൊലീസില്‍ അറിയിക്കുകയും രാഘവേന്ദ്രയെ ആസ്പത്രിയിലെത്തിക്കുകയും ചെയ്തു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Related Articles
Next Story
Share it