ജെറ്റ് എയര്‍വേയ്‌സിന് വീണ്ടും ചിറക് മുളക്കുന്നു; വീണ്ടും പറക്കാന്‍ കേന്ദ്ര അനുമതി

ന്യൂഡല്‍ഹി: രണ്ട് വര്‍ഷത്തിലേറെയായി പറക്കാനാകാതെ കിടന്ന ജെറ്റ് എയര്‍വേയ്‌സിന് വീണ്ടും ചിറക് മുളക്കുന്നു. 2019ല്‍ സാമ്പത്തിക ബുദ്ധിമുട്ട് കാരണം നിര്‍ത്തിവെച്ച ജെറ്റ് എയര്‍വേയ്സിന് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ദേശീയ കമ്പനി നിയമ ട്രൈബ്യൂണല്‍ (എന്‍ സി എല്‍ ടി) അനുമതി നല്‍കി. 2021 അവസാനത്തോടെ സര്‍വീസ് പുനരാരംഭിക്കുമെന്നാണ് വിവരം. ഒരിക്കല്‍ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വിമാന കമ്പനിയായി വളര്‍ന്നിരുന്ന ജെറ്റ്, 2019 ഏപ്രിലിലാണ് സര്‍വീസ് നിര്‍ത്തിയത്. വായ്പാ തിരിച്ചടവ് മുടങ്ങിയത് കാരണം പാപ്പരത്ത നടപടികളിലേക്ക് നീങ്ങിയതിനെ തുടര്‍ന്നായിരുന്നു […]

ന്യൂഡല്‍ഹി: രണ്ട് വര്‍ഷത്തിലേറെയായി പറക്കാനാകാതെ കിടന്ന ജെറ്റ് എയര്‍വേയ്‌സിന് വീണ്ടും ചിറക് മുളക്കുന്നു. 2019ല്‍ സാമ്പത്തിക ബുദ്ധിമുട്ട് കാരണം നിര്‍ത്തിവെച്ച ജെറ്റ് എയര്‍വേയ്സിന് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ദേശീയ കമ്പനി നിയമ ട്രൈബ്യൂണല്‍ (എന്‍ സി എല്‍ ടി) അനുമതി നല്‍കി. 2021 അവസാനത്തോടെ സര്‍വീസ് പുനരാരംഭിക്കുമെന്നാണ് വിവരം.

ഒരിക്കല്‍ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വിമാന കമ്പനിയായി വളര്‍ന്നിരുന്ന ജെറ്റ്, 2019 ഏപ്രിലിലാണ് സര്‍വീസ് നിര്‍ത്തിയത്. വായ്പാ തിരിച്ചടവ് മുടങ്ങിയത് കാരണം പാപ്പരത്ത നടപടികളിലേക്ക് നീങ്ങിയതിനെ തുടര്‍ന്നായിരുന്നു ഇത്. എല്ലാം ശരിയാകുകയാണെങ്കില്‍ ഈ വര്‍ഷം അവസാനത്തോടെ സര്‍വീസ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് പാപ്പരത്ത നടപടികള്‍ക്ക് വേണ്ടി കോടതി നിയമിച്ച ഉദ്യോഗസ്ഥന്‍ ആശിഷ് ഛോഛാരിയ പറഞ്ഞു.

എസ് ബി ഐയുടെ നേതൃത്വത്തില്‍ യു കെയിലെ കല്‍റോക് ക്യാപിറ്റലും യു എ ഇയിലെ സംരംഭകന്‍ മുരാരി ലാല്‍ ജലാനുമടങ്ങിയ കണ്‍സോര്‍ഷ്യമാണ് ജെറ്റിനെതിരെ പാപ്പരത്ത ഹരജി നല്‍കിയത്. 2019 ജൂണില്‍ ട്രൈബ്യൂണല്‍ ഹരജി സ്വീകരിച്ചു. കണ്‍സോര്‍ഷ്യത്തിന്റെ പരിഹാര പദ്ധതി 2020 ഒക്ടോബറില്‍ ക്രെഡിറ്റേഴ്സ് കമ്മിറ്റി അംഗീകരിച്ചു. പദ്ധതി ട്രൈബ്യൂണലും അംഗീകരിച്ചതോടെ ജെറ്റിന്റെ ഓഹരികള്‍ അഞ്ച് ശതമാനം വര്‍ധിച്ചു.

ചരക്ക് വിമാനങ്ങള്‍, ഡെല്‍ഹി, മുംബൈ, ബെംഗളൂരു എന്നീ നഗരങ്ങള്‍ക്കപ്പുറം ഹബുകള്‍ എന്നിവയെല്ലാം ജെറ്റ് പുനരുജ്ജീവന പദ്ധതികളിലുണ്ട്.

Related Articles
Next Story
Share it