ജെ.സി.ഐ വാരാഘോഷത്തിന് തുടക്കമായി

കാസര്‍കോട്: ജെ.സി.ഐ കാസര്‍കോടിന്റെ 2022 വര്‍ഷത്തെ ജെ.സി.ഐ വാരാഘോഷത്തിന് തുടക്കമായി. തെരുവോരങ്ങളില്‍ കഴിയുന്ന 75 ഓളം പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്തും മൂന്ന് വനിതാ സംരംഭകരെ ആദരിച്ചുമാണ് വാരാഘോഷത്തിന് തുടക്കം കുറിച്ചത്. ഭക്ഷണ വിതരണ ഉദ്ഘാടനം നഗരസഭ കൗണ്‍സിലര്‍ സഹീര്‍ ആസിഫ് നിര്‍വഹിച്ചു. ജെ.സി.ഐ കാസര്‍കോട് പ്രസിഡണ്ട് എന്‍.എ ആസിഫ് അധ്യക്ഷത വഹിച്ചു. സോണ്‍ ഓഫീസര്‍ റംസാദ് അബ്ദുല്ല, വാരാഘോഷ കോര്‍ഡിനേറ്റര്‍ അനസ് കല്ലങ്കൈ, ബിനീഷ് മാത്യു, മൊയ്‌നുദ്ദീന്‍, സഫ്‌വാന്‍ ചെടേക്കാല്‍ സംബന്ധിച്ചു. പ്രോഗ്രാം ഡയറക്ടര്‍ ശിഹാബ് […]

കാസര്‍കോട്: ജെ.സി.ഐ കാസര്‍കോടിന്റെ 2022 വര്‍ഷത്തെ ജെ.സി.ഐ വാരാഘോഷത്തിന് തുടക്കമായി. തെരുവോരങ്ങളില്‍ കഴിയുന്ന 75 ഓളം പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്തും മൂന്ന് വനിതാ സംരംഭകരെ ആദരിച്ചുമാണ് വാരാഘോഷത്തിന് തുടക്കം കുറിച്ചത്. ഭക്ഷണ വിതരണ ഉദ്ഘാടനം നഗരസഭ കൗണ്‍സിലര്‍ സഹീര്‍ ആസിഫ് നിര്‍വഹിച്ചു. ജെ.സി.ഐ കാസര്‍കോട് പ്രസിഡണ്ട് എന്‍.എ ആസിഫ് അധ്യക്ഷത വഹിച്ചു. സോണ്‍ ഓഫീസര്‍ റംസാദ് അബ്ദുല്ല, വാരാഘോഷ കോര്‍ഡിനേറ്റര്‍ അനസ് കല്ലങ്കൈ, ബിനീഷ് മാത്യു, മൊയ്‌നുദ്ദീന്‍, സഫ്‌വാന്‍ ചെടേക്കാല്‍ സംബന്ധിച്ചു. പ്രോഗ്രാം ഡയറക്ടര്‍ ശിഹാബ് ഊദ് സ്വാഗതവും സെക്രട്ടറി യത്തീഷ് ബല്ലാല്‍ നന്ദിയും പറഞ്ഞു. വനിത സംരംഭകര്‍ക്കുള്ള ഉപഹാരം ജെ.സി.ഐ കാസര്‍കോട് പ്രസിഡണ്ട് കൈമാറി. രണ്ടാം ദിനത്തില്‍ രക്തദാന ക്യാമ്പ് കാസര്‍കോട് ജനറല്‍ ഹോസ്പിറ്റലില്‍ വെച്ച് നടത്തി. മുന്‍ ജെ.സി.ഐ പ്രസിഡണ്ട് മുജീബ് അഹമദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വ്യത്യസ്തമായ പരിപാടികളാണ് ജെ.സി.ഐ കാസര്‍കോട് ആസൂത്രണം ചെയ്തിട്ടുള്ളത്.

Related Articles
Next Story
Share it