ജെ.സി.ഐ കാസര്‍കോട് എംപയര്‍: ഷിഫാനി മുജീബ് പ്രസി., റോസാന സെക്ര., ഷറഫുന്നിസ ട്രഷ.

കാസര്‍കോട്: വനികളുടെ നേതൃത്വത്തില്‍ ആരംഭിച്ച ജെ.സി.ഐ കാസര്‍കോട് എംപയറിന്റെ സ്ഥാനാരോഹണ ചടങ്ങ് പ്രൗഡഗംഭീരമായ ചടങ്ങില്‍ കാസര്‍കോട് സിറ്റി ടവര്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ജെ.സി.ഐ കാസര്‍കോട് സ്‌പോണ്‍സര്‍ ചെയ്ത പുതിയ ലോക്കല്‍ ഓര്‍ഗനൈസേഷന്റെ പ്രസിഡണ്ടായി ഷിഫാനി മുജീബും സെക്രട്ടറിയായി ഫാത്തിമത്ത് റോസാനയും ട്രഷററായി ഷറഫുന്നിസ ഷാഫിയും മറ്റു സഹഭാരവാഹികളും സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. ജെ.സി.ഐ ഇന്ത്യ ജെ.ജെ നോം കോര്‍ഡിനേറ്ററും മുന്‍ മേഖലാ പ്രസിഡണ്ടുമായ സജിത് കുമാര്‍ മുഖ്യാതിഥിയായിരുന്നു. മേഖലാ പ്രസി. സമീര്‍ കെ.ടി വിശിഷ്ടാതിഥിയായിരുന്നു. ജെ.സി.ഐ […]

കാസര്‍കോട്: വനികളുടെ നേതൃത്വത്തില്‍ ആരംഭിച്ച ജെ.സി.ഐ കാസര്‍കോട് എംപയറിന്റെ സ്ഥാനാരോഹണ ചടങ്ങ് പ്രൗഡഗംഭീരമായ ചടങ്ങില്‍ കാസര്‍കോട് സിറ്റി ടവര്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ജെ.സി.ഐ കാസര്‍കോട് സ്‌പോണ്‍സര്‍ ചെയ്ത പുതിയ ലോക്കല്‍ ഓര്‍ഗനൈസേഷന്റെ പ്രസിഡണ്ടായി ഷിഫാനി മുജീബും സെക്രട്ടറിയായി ഫാത്തിമത്ത് റോസാനയും ട്രഷററായി ഷറഫുന്നിസ ഷാഫിയും മറ്റു സഹഭാരവാഹികളും സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. ജെ.സി.ഐ ഇന്ത്യ ജെ.ജെ നോം കോര്‍ഡിനേറ്ററും മുന്‍ മേഖലാ പ്രസിഡണ്ടുമായ സജിത് കുമാര്‍ മുഖ്യാതിഥിയായിരുന്നു. മേഖലാ പ്രസി. സമീര്‍ കെ.ടി വിശിഷ്ടാതിഥിയായിരുന്നു.
ജെ.സി.ഐ കാസര്‍കോട് പ്രസിഡണ്ട് ആസിഫ് എന്‍.എ അധ്യക്ഷത വഹിച്ചു. മേഖലാ വൈസ് പ്രസിഡണ്ട് സജിത്, ജെ,സി.ഐ കാസര്‍കോട് സെക്രട്ടറി യതീഷ് ബള്ളാള്‍, ട്രഷറര്‍ ഇല്ല്യാസ് എ.എ, അര്‍ഷാന അദബിയ, ഷര്‍മിന മുസ്രിഫ.കെ സംസാരിച്ചു. പ്രോഗ്രാം ഡയറക്ടര്‍ അബ്ദുല്‍ റഫീഖ് എം.എ സ്വാഗതവും ഫാത്തിമത്ത് റോസാന നന്ദിയും പറഞ്ഞു.
ജെ.സി.ഐ കാസര്‍കോട് നടപ്പിലാക്കുന്ന കെയര്‍ ആന്റ് ക്യൂര്‍, അലോഹ, ഹൃദയപൂര്‍വ്വം നിങ്ങള്‍ക്കൊപ്പം എന്നീ പ്രൊജക്റ്റുകളുടെ ലോഗോ പ്രകാശനം മേഖലാ പ്രസിഡണ്ട് കെ.ടി സമീര്‍ നിര്‍വ്വഹിച്ചു. പള്‍സ്-വോയ്‌സ് ഓഫ് അണ്‍ഹേര്‍ഡ് ബുള്ളറ്റിന്‍ പ്രകാശനം സജിത് കുമാര്‍ നിര്‍വ്വഹിച്ചു.

Related Articles
Next Story
Share it