ജെ.സി.ഐ കാസര്‍കോട് സ്ഥാനാരോഹണ ചടങ്ങ് സംഘടിപ്പിച്ചു

കാസര്‍കോട്: ജെ.സി.ഐ കാസര്‍കോടിന്റെ 2024 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് സംഘടിപ്പിച്ചു. കാസര്‍കോട് സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കാസര്‍കോട് നഗരസഭാ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം മുഖ്യാഥിതിയായിരുന്നു. യത്തീഷ് ബള്ളാള്‍ അധ്യഷത വഹിച്ചു. ജെ.സി.ഐ സോണ്‍ 19ന്റെ പ്രസിഡണ്ട് രജീഷ് ഉദുമ ഗസ്റ്റ് ഓഫ് ഓണറായിരുന്നു. മുന്‍ സോണ്‍ പ്രസിഡണ്ട് ടി.എം അബ്ദുല്‍ മെഹ്‌റൂഫ് മുഖ്യപ്രഭാഷണം നടത്തി. കെ. നാഗേഷ് സംസാരിച്ചു. 2024 വര്‍ഷത്തെ പ്രസിഡണ്ട് കെ.എം മൊയിനുദ്ദീനും സെക്രട്ടറിയായി […]

കാസര്‍കോട്: ജെ.സി.ഐ കാസര്‍കോടിന്റെ 2024 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് സംഘടിപ്പിച്ചു. കാസര്‍കോട് സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കാസര്‍കോട് നഗരസഭാ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം മുഖ്യാഥിതിയായിരുന്നു. യത്തീഷ് ബള്ളാള്‍ അധ്യഷത വഹിച്ചു. ജെ.സി.ഐ സോണ്‍ 19ന്റെ പ്രസിഡണ്ട് രജീഷ് ഉദുമ ഗസ്റ്റ് ഓഫ് ഓണറായിരുന്നു. മുന്‍ സോണ്‍ പ്രസിഡണ്ട് ടി.എം അബ്ദുല്‍ മെഹ്‌റൂഫ് മുഖ്യപ്രഭാഷണം നടത്തി. കെ. നാഗേഷ് സംസാരിച്ചു. 2024 വര്‍ഷത്തെ പ്രസിഡണ്ട് കെ.എം മൊയിനുദ്ദീനും സെക്രട്ടറിയായി എ.എം ശിഹാബുദ്ദീനും ട്രഷററായി ജി.വി മിഥുനും ഉള്‍പ്പെടെയുള്ള പതിനേഴ് പേരടങ്ങുന്ന ഗവേര്‍ണിംഗ് ബോര്‍ഡ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു.
എജ്യുതീമിന്റെ ലോഗോ ജെസി അലുംനി ക്ലബ് ദേശീയ കോര്‍ഡിനേറ്റര്‍ കെ. നാഗേഷ് പ്രകാശനം ചെയ്തു. മാസംതോറും പുറത്തിറക്കുന്ന നിരന്തരം എന്ന ബുള്ളറ്റിന്റെ പ്രകാശനം ജെ.സി.ഐ സോണ്‍ പ്രസിഡണ്ട് രജീഷ് ഉദുമ കാസര്‍കോട് നഗരസഭാ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗത്തിന് നല്‍കി നിര്‍വഹിച്ചു. പ്രോഗ്രാം ഡയറക്ടര്‍ റംസാദ് അബ്ദുല്ല സ്വാഗതവും സെക്രട്ടറി എ.എം ശിഹാബുദ്ദീന്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it