വനിതാ സംരംഭകരെ അണിനിരത്തി ജെ.സി.ഐ കാസര്‍കോട് എംപയറിന്റെ 'ഷീ ഫെസ്റ്റ്' 11, 12 തിയതികളില്‍
കാസര്‍കോട്: സോഷ്യല്‍ മീഡിയയിലൂടെയും വീട്ടില്‍ നിന്നും സംരംഭങ്ങള്‍ നടത്തിവരുന്ന വനിതകളെ മുഖ്യധാരയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ 'ജെ.സി.ഐ കാസര്‍കോട് എംപയറി'ന്റെ ആഭിമുഖ്യത്തില്‍ ഐറ ഇവന്റ്‌സ്, ഗനീമി ഡിസൈന്‍ എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 'ഷീ ഫെസ്റ്റ്-2023' മാര്‍ച്ച് 11, 12 തിയതികളില്‍ കാസര്‍കോട് പുലിക്കുന്ന് സന്ധ്യാരാഗം ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടക്കും. വനിതാ സംരംഭകരെ മാത്രം അണിനിരത്തി വനിതകളുടെ കൂട്ടായ്മയില്‍ കാസര്‍കോട്ട് സംഘടിപ്പിക്കുന്ന ആദ്യത്തെ എക്സ്പോയാണിത്. ജെ.സി.ഐ മേഖലാ പ്രസിഡണ്ട് നിജില്‍ നാരായണന്‍ ഷീ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.വസ്ത്രങ്ങള്‍, ഹോംമെയ്ഡ്, ഭക്ഷ്യവിഭവങ്ങള്‍, കരിയര്‍ […]

കാസര്‍കോട്: സോഷ്യല്‍ മീഡിയയിലൂടെയും വീട്ടില്‍ നിന്നും സംരംഭങ്ങള്‍ നടത്തിവരുന്ന വനിതകളെ മുഖ്യധാരയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ 'ജെ.സി.ഐ കാസര്‍കോട് എംപയറി'ന്റെ ആഭിമുഖ്യത്തില്‍ ഐറ ഇവന്റ്‌സ്, ഗനീമി ഡിസൈന്‍ എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 'ഷീ ഫെസ്റ്റ്-2023' മാര്‍ച്ച് 11, 12 തിയതികളില്‍ കാസര്‍കോട് പുലിക്കുന്ന് സന്ധ്യാരാഗം ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടക്കും. വനിതാ സംരംഭകരെ മാത്രം അണിനിരത്തി വനിതകളുടെ കൂട്ടായ്മയില്‍ കാസര്‍കോട്ട് സംഘടിപ്പിക്കുന്ന ആദ്യത്തെ എക്സ്പോയാണിത്. ജെ.സി.ഐ മേഖലാ പ്രസിഡണ്ട് നിജില്‍ നാരായണന്‍ ഷീ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.
വസ്ത്രങ്ങള്‍, ഹോംമെയ്ഡ്, ഭക്ഷ്യവിഭവങ്ങള്‍, കരിയര്‍ ഗൈഡന്‍സ്, ഗാര്‍ഡനിംഗ് തുടങ്ങി വിവിധ മേഖലകളിലെ 40 വനിതാ സംരംഭകരുടെ സ്റ്റാളുകള്‍ 'ഷീ ഫെസ്റ്റ്' എക്സ്പോയുടെ ഭാഗമായി ഉണ്ടാകും. 'ബെയ്ക്ക് എ കേക്ക്' കോംപറ്റീഷന്‍, മെഹന്ദി കോംപറ്റീഷന്‍, കലാപരിപാടികള്‍, സ്പോട്ട് ഗെയിംസ് തുടങ്ങിയവയും നടക്കും.
വ്യവസായ, സാമൂഹ്യ സേവന രംഗങ്ങളില്‍ ശ്രദ്ധേയരായ വനിതകളെ ആദരിക്കുന്നതിന്റെ ഭാഗമായി ഡോ. ജയലക്ഷ്മി സൂരജിന് (ഡീം ഫ്ളവര്‍) ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡും ഷീറോ ഡിസൈനിംഗ് ഉടമ ആയിഷ സനക്ക് മികച്ച വനിതാ സംരംഭക അവാര്‍ഡും സമ്മാനിക്കും.
പത്രസമ്മേളനത്തില്‍ ജെ.സി.ഐ കാസര്‍കോട് എംപയര്‍ പ്രസിഡണ്ട് ഫാത്തിമത്ത് റോസാന, സെക്രട്ടറി റംസീന ആര്‍, മേഖലാ ഓഫീസര്‍ ഷിഫാനി മുജീബ്, പാര്‍ലമെന്റേറിയന്‍ സിയാന, ഡയറക്ടര്‍മാരായ ഷറഫുന്നിസ ഷാഫി, ഇര്‍ഷാന, അര്‍ഷാന അദബിയ, ഷീ ഫെസ്റ്റ് കോ-ഓര്‍ഡിനേറ്റര്‍മാരായ സമീന അല്‍ത്താഫ്, റിസ്വാന, ഷബാന ഷാഫി എന്നിവര്‍ സംബന്ധിച്ചു.