ജെ.സി.ഐ കാസര്‍കോട് റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു

കാസര്‍കോട്: ജെ.സി.ഐ കാസര്‍കോട് റിപ്പബ്ലിക്ക് ദിനം വ്യത്യസ്ത പരിപാടികളോടെ ആഘോഷിച്ചു. തളങ്കര പടിഞ്ഞാറിലുള്ള കാസര്‍കോട് നഗരസഭാ ചില്‍ഡ്രന്‍സ് പാര്‍ക്ക് ക്ലീന്‍ ഡ്രൈവിന്റെ ഭാഗമായി വൃത്തിയാക്കി. പ്രസിഡണ്ട് യതീഷ് ബളാല്‍ എന്‍.പി അധ്യക്ഷത വഹിച്ചു. കഴിഞ്ഞ 33 വര്‍ഷം പൊതുജനങ്ങള്‍ക്ക് നല്‍കിയ സേവനം പരിഗണിച്ച് സല്യൂട്ട് സൈലന്റ് വര്‍ക്കര്‍ പുരസ്‌കാരം കാസര്‍കോട് ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ വിശ്വനാഥന്‍ നമ്പ്യാറിന് നല്‍കി. ട്രാഫിക് പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ തോമസ്, ജെ.സി.ഐ സോണ്‍ 19 വൈസ് പ്രസിഡണ്ട് […]

കാസര്‍കോട്: ജെ.സി.ഐ കാസര്‍കോട് റിപ്പബ്ലിക്ക് ദിനം വ്യത്യസ്ത പരിപാടികളോടെ ആഘോഷിച്ചു. തളങ്കര പടിഞ്ഞാറിലുള്ള കാസര്‍കോട് നഗരസഭാ ചില്‍ഡ്രന്‍സ് പാര്‍ക്ക് ക്ലീന്‍ ഡ്രൈവിന്റെ ഭാഗമായി വൃത്തിയാക്കി. പ്രസിഡണ്ട് യതീഷ് ബളാല്‍ എന്‍.പി അധ്യക്ഷത വഹിച്ചു. കഴിഞ്ഞ 33 വര്‍ഷം പൊതുജനങ്ങള്‍ക്ക് നല്‍കിയ സേവനം പരിഗണിച്ച് സല്യൂട്ട് സൈലന്റ് വര്‍ക്കര്‍ പുരസ്‌കാരം കാസര്‍കോട് ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ വിശ്വനാഥന്‍ നമ്പ്യാറിന് നല്‍കി. ട്രാഫിക് പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ തോമസ്, ജെ.സി.ഐ സോണ്‍ 19 വൈസ് പ്രസിഡണ്ട് അബ്ദുല്‍ മജീദ്, ആസിഫ് എന്‍.എ, ശിഹാബ് ഊദ്, ഹരിത ഷഹ്ബാസ്, മിഥുന്‍ സംബന്ധിച്ചു. പ്രോഗ്രാം ഡയറക്ടര്‍ സനില്‍ സ്വാഗതവും മൊയ്നുദ്ദീന്‍ കാസര്‍കോട് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it