ജെ.സി.ഐ ഇന്ത്യ കാസര്‍കോട് ജനറല്‍ ആസ്പത്രിക്ക് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ സംഭാവന ചെയ്തു

കാസര്‍കോട്: കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങായി ജെ.സി.ഐ ഇന്ത്യ. തായ്‌വാനിലെ എസ്.ടി.യു.എഫ് യുനൈറ്റഡ് ഫണ്ടുമായി കൈകോര്‍ത്ത് 41 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ മെഷീനുകള്‍ കേരളത്തിലെ വിവിധ ജില്ലകളിലായി ജെ.സി.ഐ ഇന്ത്യ സംഭാവന ചെയ്തു. കാസര്‍കോട് ജനറല്‍ ആസ്പത്രിക്ക് സംഭാവന ചെയ്ത മെഷീന്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ കൈമാറി. ആസ്പത്രി സൂപ്രണ്ട് എസ്. രാജാറാം ഏറ്റുവാങ്ങി. സോണ്‍ ഓഫീസര്‍ രാജേഷ് നായര്‍ അധ്യക്ഷത വഹിച്ചു. വ്യക്തിത്വ വികസന, ജീവകാരുണ്യ രംഗങ്ങളില്‍ നിറ സാന്നിധ്യമായി പ്രവര്‍ത്തിക്കുന്ന ജെ.സി.ഐ എന്ന അന്താരാഷ്ട്ര […]

കാസര്‍കോട്: കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങായി ജെ.സി.ഐ ഇന്ത്യ. തായ്‌വാനിലെ എസ്.ടി.യു.എഫ് യുനൈറ്റഡ് ഫണ്ടുമായി കൈകോര്‍ത്ത് 41 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ മെഷീനുകള്‍ കേരളത്തിലെ വിവിധ ജില്ലകളിലായി ജെ.സി.ഐ ഇന്ത്യ സംഭാവന ചെയ്തു. കാസര്‍കോട് ജനറല്‍ ആസ്പത്രിക്ക് സംഭാവന ചെയ്ത മെഷീന്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ കൈമാറി. ആസ്പത്രി സൂപ്രണ്ട് എസ്. രാജാറാം ഏറ്റുവാങ്ങി. സോണ്‍ ഓഫീസര്‍ രാജേഷ് നായര്‍ അധ്യക്ഷത വഹിച്ചു. വ്യക്തിത്വ വികസന, ജീവകാരുണ്യ രംഗങ്ങളില്‍ നിറ സാന്നിധ്യമായി പ്രവര്‍ത്തിക്കുന്ന ജെ.സി.ഐ എന്ന അന്താരാഷ്ട്ര സംഘടന സേവനത്തിന്റെ മറുവാക്കായി മാറിയെന്ന് എന്‍.എ നെല്ലിക്കുന്ന് പറഞ്ഞു. ജെ.സി.ഐ ഇന്ത്യക്ക് തായ്‌വാന്‍ ഫൗണ്ടേഷന്‍ നല്‍കിയ 41 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ മുഴുവനും കേരളത്തിന് ലഭിച്ചത് ജെ.സി.ഐ പ്രസ്ഥാനം സമൂഹത്തോട് കാണിക്കുന്ന കരുതലിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡോ. നാരായണ നായക്, ഡോ. അബ്ദുല്‍ സത്താര്‍, മുജീബ് അഹ്‌മദ്, കെ. നാഗേഷ്, ശെല്‍വരാജ്, നഫീസത്ത് ഷിഫാനി, റംസാദ് അബ്ദുല്ല, പ്രസീഷ് സംസാരിച്ചു. സോണ്‍ ഡയറക്ടര്‍മാരായ സി.കെ അജിത് കുമാര്‍ സ്വാഗതവും ഉമറുല്‍ ഫാറൂഖ് നന്ദിയും പറഞ്ഞു.
കാസര്‍കോട് ജില്ലയിലെ വിവിധ ആസ്പത്രികളിലായി 4 മെഷീനുകള്‍ നല്‍കി. മേഖലാ തലത്തില്‍ 8 മെഷീനുകള്‍ പ്രസിഡണ്ട് വി.കെ സജിത് കുമാറിന്റെ നേതൃത്വത്തില്‍ നല്‍കി.

Related Articles
Next Story
Share it