സ്‌നേഹ സംഗമമായി ജെ.സി.ഐ ഇഫ്താര്‍ മീറ്റ്

കാസര്‍കോട്: ജെ.സി.ഐ കാസര്‍കോടിന്റെ ഇഫ്താര്‍ സംഗമം പുതിയ ബസ് സ്റ്റാന്റ് 'ബേക്കാച്ചി'യില്‍ നടന്നു. വ്യാപാരികള്‍, മാധ്യമ പ്രവര്‍ത്തകര്‍, അധ്യാപകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, വിവിധ ക്ലബ്ബ് പ്രതിനിധികള്‍ പങ്കെടുത്തു. ജെ.സി.ഐ കാസര്‍കോട് പ്രസിഡണ്ട് യതീഷ് ബല്ലാല്‍ അധ്യക്ഷത വഹിച്ചു. സംഗമം ജെ.സി.ഐ മുന്‍ മേഖലാ 19 പ്രസിഡണ്ട് അബ്ദുല്‍ മഹറൂഫ് ഉദ്ഘാടനം ചെയ്തു. റഷീഖ് ഹുദവി റമദാന്‍ സന്ദേശം നല്‍കി. ജെ.സി.ഐ മുന്‍ മേഖലാ 19 പ്രസിഡണ്ട് വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. ശിഹാബ് ഊദ് സ്വാഗതവും മൊയ്നുദ്ദീന്‍ കാസര്‍കോട് […]

കാസര്‍കോട്: ജെ.സി.ഐ കാസര്‍കോടിന്റെ ഇഫ്താര്‍ സംഗമം പുതിയ ബസ് സ്റ്റാന്റ് 'ബേക്കാച്ചി'യില്‍ നടന്നു. വ്യാപാരികള്‍, മാധ്യമ പ്രവര്‍ത്തകര്‍, അധ്യാപകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, വിവിധ ക്ലബ്ബ് പ്രതിനിധികള്‍ പങ്കെടുത്തു. ജെ.സി.ഐ കാസര്‍കോട് പ്രസിഡണ്ട് യതീഷ് ബല്ലാല്‍ അധ്യക്ഷത വഹിച്ചു. സംഗമം ജെ.സി.ഐ മുന്‍ മേഖലാ 19 പ്രസിഡണ്ട് അബ്ദുല്‍ മഹറൂഫ് ഉദ്ഘാടനം ചെയ്തു. റഷീഖ് ഹുദവി റമദാന്‍ സന്ദേശം നല്‍കി. ജെ.സി.ഐ മുന്‍ മേഖലാ 19 പ്രസിഡണ്ട് വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. ശിഹാബ് ഊദ് സ്വാഗതവും മൊയ്നുദ്ദീന്‍ കാസര്‍കോട് നന്ദിയും പറഞ്ഞു. പ്രസ്‌ക്ലബ്ബ് കാസര്‍കോട് പ്രസിഡണ്ട് മുഹമ്മദ് ഹാഷിം, മാധ്യമ പ്രവര്‍ത്തകരായ അബ്ദുല്ല കുഞ്ഞി ഉദുമ, മുജീബ് അഹ്മദ്, ഗണേഷ്, ജയേഷ് എന്നിവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it